കള്ളിക്കാട് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കള്ളിക്കാട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കള്ളിക്കാട്

കള്ളിക്കാട്
8°32′49″N 77°12′39″E / 8.5469°N 77.2109°E / 8.5469; 77.2109
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് എൽ സാനുമതി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 106.27ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 12440
ജനസാന്ദ്രത 117/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കള്ളിക്കാട്. [1]പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ദേശചരിത്രം

തിരുത്തുക

വനാന്തരങ്ങളാൽ ചുറ്റപെട്ടുകിടന്ന കള്ളിക്കാട് ഗ്രാമം ഒരു കാർഷിക മേഖലയായിരുന്നു. അമ്പൂരി പഞ്ചായത്ത് നിലവിൽ വരുന്നതുവരെ, അഗസ്ത്യാർകൂടം കള്ളിക്കാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. കാളിപാറ ക്ഷേത്രം,നെയ്യാർ ഡാം,തുറന്ന ജയിൽ മാൻ പാർക്ക്, സിംഹ പാർക്ക്,ചീങ്കണ്ണിപാർക്ക്,കാളിപാറ ലോകാബിക ക്ഷേത്രം,ശിവാന്ദആശ്രമം എന്നിവ ഇവിടെയാണ്

സംസ്ക്കാരം

തിരുത്തുക

ആദിവാസി സംസ്ക്കാരവും ഗതകാല ജന്മി-കുടിയാൻ വ്യവസ്ഥിതിയും ഉൾച്ചേർന്ന ഒരു സങ്കലന സംസ്കാരത്തിൽ നിന്നാണ് ഈ പഞ്ചായത്തിന്റെ സംസ്കാരിക പശ്ചാത്തലം രൂപപ്പെടുന്നത്. അന്ധവിശ്വാസത്തിന്റെ പേരിൽ ഭൂവുടമകൾ ആദിവാസി തലവന്മാരെ ഉപയോഗിച്ച് കാർഷിക വിഭവങ്ങളെ സംരക്ഷിച്ചു പോരുന്ന ഒരു അവസ്ഥ ഇവിടെ നില നിന്നിരുന്നു. അയ് ഭരണകാലത്ത് ഈ പ്രദേശത്തിന് തെങ്ങമനാട് എന്ന പേരായിരുന്നു

വാർഡുകൾ 13


  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കള്ളിക്കാട് ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-27.