സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടൽ പ്രതിഭാസം (Swell Surge). കള്ളക്കടലിലെ തിരമാലകളെ swells എന്നാണ് വിളിക്കുന്നത്‌. ഈ തിരമാലകൾ സമുദ്രത്തിൽ അനേകമനേകം കിലോമീറ്ററുകൾക്കപ്പുറം വിദൂരമായി രൂപപ്പെടുന്നു. ആഴ്ചകളും, മാസങ്ങളും പിന്നിട്ടു തീരത്ത് എത്തി ഇത് വൻ തിരകളുണ്ടാക്കുന്നു. തരംഗദൈർഘ്യം വളരെ കൂടുതൽ ആയതിനാൽ വളരെ വലിയ തിരമാലകൾ ആണ് ശക്തിയോടെ തീരത്തു എത്തുന്നത്. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും.

അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്. [1][2]

അവലംബം തിരുത്തുക

  1. "കേരളാ തീരത്തെ അപ്രതീക്ഷിത കടലാക്രമണം: പിന്നിൽ 'കള്ളക്കടൽ' പ്രതിഭാസം". www.mathrubhumi.com. Retrieved 1 ഏപ്രിൽ 2024.
  2. "Swell waves inundate coastal areas in southern, central Kerala". www.thehindu.com. Retrieved 31 മാർച്ച് 2024.
"https://ml.wikipedia.org/w/index.php?title=കള്ളക്കടൽ&oldid=4076266" എന്ന താളിൽനിന്ന് ശേഖരിച്ചത്