കളിത്തട്ടേൽ കളി തിരുത്തുക

കോട്ടയം ജില്ലയിൽ നീണ്ടൂർ പഞ്ചായത്തിൽ നടത്തുന്ന കളിയാണ് ഇത്. നായർ സമുദായക്കാരാണ് സാധാരണ കൈകാര്യം ചെയ്യുന്നത്. അനുഷ്ഠാനമായും സാമൂഹ്യവിനോദമായും നടത്തിപ്പോരുന്നു. പതിനെട്ടു മുതൽ അറുപത് വയസ്സുവരെ പ്രായമുള്ളവർ ഇതിൽ പങ്കെടുക്കാറുണ്ട്.

കൃഷിയും ഉദ്യോഗവും തൊഴിലായി സ്വീകരിച്ച പലരും ഇത് അവതരിപ്പിക്കുന്നു. നാനൂറ് വർഷത്തിനുമേൽ പഴക്കമുണ്ടെന്ന് വിശ്വാസം.

ഇരട്ട വരത്തക്കവണ്ണം പന്ത്രണ്ടു മുതൽ ഇരുപതുവരെ കലാകാരന്മാർ പങ്കെടുക്കും.

നീണ്ടൂൂർ ഭഗവതി ക്ഷേത്രത്തിൽ കളിത്തട്ടിൽ നടത്തുന്ന ഏക കലാരൂപം. ഒറ്റമുണ്ടുടുത്ത് തലയിൽ മുണ്ടുകൊണ്ട് വട്ടക്കെട്ടുകെട്ടി തട്ടിൽ കയറി കളിക്കുന്നു. തിരുവാതിരക്കളി നടത്തുന്നവരെപ്പോലെ അണിനിരന്നുകൊണ്ട് കളിക്കും. താളമേളങ്ങളോടുകൂടിയ പ്രകടനം, ചെങ്കിലക്കാരൻ പാടിക്കൊടുക്കുന്നു. പാട്ടിനനുസരിച്ച് താളം ചവിട്ടുകയും നൃത്തംവെക്കുകയും ചെയ്യും.

ചെണ്ട, ചേങ്കില, ഇലത്താളം, മദ്ദളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. പ്രദർശനം നാലു മണിക്കൂർ സമയം നീണ്ടുനിൽക്കും.

തൂക്കുവിളക്കു കത്തിക്കും. അതിൻറെ ചുറ്റം നിന്ന് തൊഴുതു വന്ദനം നട്തതിയതിനു മേലാണ് കളി തുടങ്ങുക.‌‌

ഒറ്റ വെള്ളമുണ്ടുടുത്ത് വെള്ളമുണ്ടുകൊണ്ട് തലയിൽ വട്ടക്കെട്ടുകെട്ടി വേഷമണിയുന്നു. പ്രത്യേക ചമയമില്ല.

"https://ml.wikipedia.org/w/index.php?title=കളിത്തട്ടേൽ_കളി&oldid=3942261" എന്ന താളിൽനിന്ന് ശേഖരിച്ചത്