കളക്ടീവ് ഫേസ് വൺ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഒക്ടോബർ 2017) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രധാനമായും കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന, ചലച്ചിത്ര പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ഒരു കൂട്ടായ്മയാണ് കളക്ടീവ് ഫേസ് വൺ. 2012ൽ കമൽ കെ. എം. സംവിധാനം ചെയ്ത "ഐഡി" എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ നിർമ്മാണത്തോടെയാണ് കളക്ടീവ് ഫേസ് വൺ രൂപമെടുത്തത്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി, ശബ്ദലേഖകനായ റസൂൽ പൂക്കുട്ടി, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, കമൽ കെ. എം., കലാസംവിധായകൻ സുനിൽ ബാബു, എഡിറ്റർ ബി. അജിത്കുമാർ, ഛായാഗ്രാഹകരായ ജയേഷ് നായർ, സുധീഷ് പപ്പു, നിർമ്മാതാവായ അലൻ മക് അലക്സ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ ഈ ഉദ്യമത്തിൽ പങ്കെടുത്തു. ഐഡി എന്ന ചിത്രത്തിനു ശേഷം 2014 ൽ രാജീവ് രവി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ "ഞാൻ സ്റ്റീവ് ലോപസ്" നിർമ്മിച്ചത് കളക്ടീവ് ഫേസ് വൺ ആയിരുന്നു. തുടർന്ന് കിസ്മത്ത്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ നിർമ്മാണത്തിലും കളക്ടീവ് ഫേസ് വൺ പ്രവർത്തിച്ചു. കളക്ടീവ് ഫേസ് വണിന്റെ അഞ്ചാമത്തെ സംരംഭമാണ് ബി. അജിത്കുമാർ സംവിധാനം ചെയ്യുന്ന "ഈട" എന്ന മലയാള ചലച്ചിത്രം.