കല്യാണി പ്രിയദർശൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കല്യാണി പ്രിയദർശൻ (ജനനം:1992 ഏപ്രിൽ 5) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്. പ്രധാനമായും തെലുങ്ക്,കന്നട,മലയാളം എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും,നടി ലിസിയുടേയും മകളാണ് കല്യാണി.2017ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.
കല്യാണി പ്രിയദർശൻ | |
---|---|
![]() തെലുങ്ക് മിർച്ചി,2017 | |
ജനനം | |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | കല്യാണി |
പൗരത്വം | ഇന്ത്യൻ |
കലാലയം | ലേഡി ആൻഡൽ സ്കൂൾ ചെന്നൈ, വെങ്കിടസുഭ റാവു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ ചെന്നൈ, പാർസൺസ് സ്കൂൾ ഓഫ് ഡിസൈൻ,ന്യൂയോർക്ക്. |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി കലാസംവിധായക പ്രൊഡക്ഷൻ ഡിസൈനർ |
സജീവ കാലം | 2013-ഇത് വരെ |
മാതാപിതാക്ക(ൾ) | പ്രിയദർശൻ(അച്ഛൻ) ലിസി (അമ്മ) |
കുടുംബംതിരുത്തുക
പ്രിയദർശന്റെയും, ലിസിയുടേയും മകളായി ചെന്നൈയിലാണ് കല്യാണി ജനിച്ചത്.സിദ്ദാർത്ഥ് പ്രിയദർശൻ എന്നാണ് കല്യാണിയുടെ സഹോദരന്റെ പേര്.
ലേഡി ആൻഡൽ സ്കൂൾ ചെന്നൈ, വെങ്കിടസുഭ റാവു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ,പാർസൺസ് സ്കൂൾ ഓഫ് ഡിസൈൻ ന്യൂയോർക്ക് എന്നിവടങ്ങളിലായി കല്യാണി വിദ്യാഭ്യാസം പൂർത്തിയാക്കി.
സിനിമ ജീവിതംതിരുത്തുക
2017ൽ പുറത്തിറങ്ങിയ ഹലോയാണ് കല്യാണി അഭിനയിച്ച ആദ്യ ചലച്ചിത്രം.ഇത് ഒരു തെലുങ്ക് ചിത്രമാണ്.ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കല്യാണി സ്വന്തമാക്കി.പിന്നീട് നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ ചെയ്തു.വരനെ ആവശ്യമുണ്ട്,മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെയാണ് കല്യാണി മലയാള ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്.
അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക
2017
- ഹലോ (തെലുങ്ക്)....പ്രിയ
2019
- ചിത്രാഞ്ജലി (തെലുങ്ക്)...ലഹരി
- രണരങ്കം (തെലുങ്ക്)...ഗീത
- ഹീറോ (തമിഴ്)
2020
- വരനെ ആവശ്യമുണ്ട് (2020)...നിഖിത (നിക്കി)
- മരക്കാർ അറബിക്കടലിന്റെ സിംഹം (2020)...ഐഷ
- ഹൃദയം (ചലച്ചിത്രം) (മലയാളം) (2020) നിത്യ
- വാൻ (തമിഴ്)
- മാനാട് (തമിഴ്)
- ബ്രോ ഡാഡി (ചലച്ചിത്രം) (മലയാളം) (2022)അന്ന
അവാർഡുകൾതിരുത്തുക
- ഫിലിംഫെയർ അവാർഡ് (2018)
- SIIMA അവാർഡ്
- അപ്സര അവാർഡ്