ഒരു സങ്കര ഇനം തെങ്ങ് ഇനമാണ് കല്പസങ്കര. കാറ്റു വീഴ്ച കാര്യമായി ബാധിക്കില്ല എന്നതും ബാധിച്ചാൽ പോലും വിളവിൽ കാര്യമായ കുറവ് ഉണ്ടാകില്ലെന്നതും ഒരു പ്രത്യേകതയാണ്. [1]

കാറ്റുവീഴ്ചബാധിത പ്രദേശങ്ങളിൽ രോഗം ബാധിക്കാതെ വളർച്ച നേടിയ പശ്ചിമതീര നാടൻ തെങ്ങിന്റെ പരാഗം ചാവക്കാട് കുറിയ പച്ചയിൽ പരാഗണം നടത്തിയപ്പോൾ കിട്ടിയ സങ്കര ഇനമാണിത്. അധികം പൊക്കം വയ്ക്കാത്തതും നട്ട് 40 മാസത്തിനകം കായ്ക്കുന്നതുമാണ് ഈ ഇനം. എട്ടുവർഷം പ്രായമായ തെങ്ങ് അഞ്ചു മീറ്റർ ഉയരം വയ്ക്കും. ഒരു വർഷം ശരാശരി 84 തേങ്ങ വിളവ് ലഭിക്കും. തേങ്ങക്ക് ശരാശരി 840 ഗ്രാം തൂക്കം വരും. കൊപ്ര ഒന്നിന് 170 ഗ്രാമും വെളിച്ചെണ്ണ 67 ശതമാനവുമാണ്. വരൾച്ചയെ അതിജീവിക്കാൻ ശേഷിയുണ്ട്.



റഫറൻസുകൾ

തിരുത്തുക
  1. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.
"https://ml.wikipedia.org/w/index.php?title=കല്പസങ്കര&oldid=3942251" എന്ന താളിൽനിന്ന് ശേഖരിച്ചത്