കലാമണ്ഡലം ബിന്ദുലേഖ
കേരളത്തിൽ നിന്നുള്ള ചുമർചിത്രകാരിയും ഭരതനാട്യ, മോഹിനിയാട്ട നർത്തകിയുമാണ് കലാമണ്ഡലം ബിന്ദുലേഖ.[1] നിരവധി ചുമർ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. [2]
കലാമണ്ഡലം ബിന്ദുലേഖ | |
---|---|
ജനനം | ബിന്ദുലേഖ 18 October 1978 (46 വയസ്സ്) |
തൊഴിൽ | ചുമർ ചിത്രകാരി, നർത്തകി |
സജീവ കാലം | 2001 - |
ജീവിതപങ്കാളി(കൾ) | മാധവ് രാംദാസൻ |
ജീവിതരേഖ
തിരുത്തുക1978 ഒക്ടോബർ 18ന് ജനിച്ചു. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ബിരുദം നേടി. ചുമർചിത്രകാരനും ഭർത്തൃസഹോദരനുമായ പി.കെ. സദാനന്ദനിൽനിന്നും പ്രചോദനമുൾക്കൊണ്ട് ചുമർചിത്രകല അഭ്യസിച്ചു.[3] തിരൂരിലെ വടക്കുറുമ്പക്കാവ് ക്ഷേത്രത്തിലായിരുന്നു ബിന്ദുലേഖ ആദ്യം ചുമർചിത്രം വരച്ചത്. സരസ്വതി, ഭദ്രകാളി, മഹാലക്ഷ്മി എന്നീ ദേവികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ ചിത്രം.[4] 2004ൽ തൃശൂരിലെ കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗ്യാലറിയിൽ വച്ചായിരുന്നു ആദ്യത്തെ ചുമർ ചിത്ര പ്രദർശനം. ബാംഗ്ലൂരിലും മുംബൈയിലുമായി പല പ്രദർശനങ്ങളിലും പങ്കാളിയായിട്ടുണ്ട്.
ശൈലി
തിരുത്തുകപാരമ്പര്യമായുള്ള ചുമർചിത്രകലയും ആധുനിക ചിത്രകലയും സംയോജിപ്പിച്ചുള്ളതാണ് ബിന്ദുലേഖയുടെ ചുമർചിത്രങ്ങൾ. വൈവിധ്യങ്ങളാർന്ന നിറങ്ങളാണ് പല ചിത്രങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്.
പ്രദർശനങ്ങൾ
തിരുത്തുക- മനോയാനം - സ്വപ്നപ്രയാണം
- ട്രഡിഷൻ ആൻഡ് ബിയോണ്ട്
അവലംബം
തിരുത്തുക- ↑ http://www.thehindu.com/2004/10/09/stories/2004100905280300.htm
- ↑ http://www.newindianexpress.com/cities/kochi/2014/sep/19/A-Dancers-Tryst-With-Colours-662405.html
- ↑ archives.deccanchronicle.com/130722/lifestyle-booksart/article/mural-story
- ↑ www.thehindu.com/todays-paper/tp-national/tp-kerala/mural-artist-to-display-her-paintings/article2345484.ece