കലാമണ്ഡലം ജനാർദ്ദനൻ
കേന്ദ്രസർക്കാർ ഫെലോഷിപ്, കേരള കലാമണ്ഡലം വജ്രജുബിലി പുരസ്‌കാരം, കുഞ്ചൻനമ്പ്യാർ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ച ഓട്ടൻതുള്ളൽ കലാകാരനായിരുന്നു കുറിച്ചിത്താനം ഭക്തിവിലാസത്തിൽ കലാമണ്ഡലം ജനാർദ്ദനൻ(മരണം : 25 ജൂലൈ 2024). വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 25 ജൂലൈ 2024ന് അന്തരിച്ചു.
ഭാര്യ നളിനി, മക്കൾ- ഗിന്നസ് കുറിച്ചിത്താനം ജയകുമാർ, സുനിൽ ധന്യ
ജീവിതരേഖ
തിരുത്തുകജനാർദനൻ ഭക്തിവിലാസത്തിൽ ശങ്കരൻ -- നളിനി ദമ്പതികളുടെ മകനായി ജനിച്ചു. 1964ൽ സംസ്ഥാനസ്‌കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനംനേടി. ഏഴുപതിറ്റാണ്ടു തുള്ളൽ കലാരംഗത്ത് സജീവമായിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്രസർക്കാർ ഫെലോഷിപ്
- കേരള കലാമണ്ഡലം വജ്രജുബിലി പുരസ്‌കാരം
- കുഞ്ചൻനമ്പ്യാർ പുരസ്‌കാരം