കലാത്തിയ
അലങ്കാര ഇലച്ചെടിയിനങ്ങളിൽ വരയൻകുതിരയുടെ ശരീരത്തിലേതുപോലെ വരകൾ നിറഞ്ഞ ഇലച്ചാർത്തുള്ള ഒരു സസ്യകുടുംബമാണ് കലാത്തിയ (ആംഗലേയം:Calathea). അമേരിക്ക ജന്മദേശമായുള്ള ഈ സസ്യകുടുംബത്തിലെ എല്ലാ സസ്യങ്ങളേയും കലാത്തിയ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. മിക്കവാറും കലാത്തിയകളുടെ ഇലകളും അണ്ഡാകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ളവയാണ്. ഇലകൾക്ക് പൊതുവേ പച്ചനിറമാണുള്ളതെങ്കിലും ഇലയുടെ നടു ഞരമ്പുകളും അരികുകളും ഇളം പച്ചനിറത്തിൽ കാണപ്പെടുന്നു. തണ്ടുകൾക്ക് ബലമുള്ള ഈ അലങ്കാരസസ്യത്തിന്റെ ഇലകൾ കഴിവതും അധികം ചരിവില്ലാതെ കുത്തനെയാണ് ഉണ്ടാകുന്നത്.
കലാത്തിയ | |
---|---|
Calathea zebrina | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Calathea |
Species | |
Numerous, see text |
കൃഷിരീതി
തിരുത്തുകമുളച്ചുവരുന്ന പുതിയ തൈകളാണ് നടീൽവസ്തുക്കളായി ഉപയോഗിക്കുന്നത്. രണ്ടുഭാഗം മണ്ണും ഒരു ഭാഗം ജൈവവളങ്ങളും ചേർത്തുണ്ടാക്കുന്ന പോട്ടിങ് മിശ്രിതത്തിലാണ് നടുന്നത്. ഒരാഴ്ചയിൽ രണ്ടോ മൂന്നോ തവണ വളപ്രയോഗം നടത്താവുന്ന ഈ ചെടിയ്ക്ക് എല്ലുപൊടി പോലെയുള്ള ജൈവവളങ്ങളോ സൂപ്പർ ഫോസ്ഫേറ്റ് പോലെയുള്ള രാസവളങ്ങളോ നൽകാം. വളങ്ങൾ കഴിവതും വെള്ളത്തിൽ കലക്കിയാണ് നൽകേണ്ടത്.
ചിത്രശാല
തിരുത്തുക-
Calathea crocata
-
വിവിധതരം കലാത്തിയകൾ
-
CalatheaOrnataRoseo-Lineata
-
Calathea makoyana 1
-
Calathea roseopicta