കലക്പ ഗെയിം പ്രൊഡക്ഷൻ റിസർവ്വ്
കലക്പ ഗെയിം പ്രൊഡക്ഷൻ റിസർവ്വ്, ഘാനയിലെ 32,020 ഹെക്ടർ വിസ്തൃതിയുള്ള ഫോറസ്റ്റ് റിസർവ്വാണ്.
Kalakpa Game Production Reserve | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Location | Ghana |
Coordinates | 6°28′49″N 0°28′36″E / 6.480309771259643°N 0.4765479250549313°E |
Created | 1975 |
രാജ്യത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്തായിട്ടാണ് ഈ റിസർവ് സ്ഥിതിചെയ്യുന്നത്, തലസ്ഥാനമായ അക്രയിൽനിന്ന് 120 കിലോമീറ്റർ കിഴക്കും, വോൾട്ട റീജിയണൽ തലസ്ഥാനമായ ഹോ പട്ടണത്തിൽനിന്നും 30 കിലോമീറ്റർ തെക്കോയിട്ടുമാണ് ഇതു സ്ഥിതിചെയ്യുന്നത്.
1975 ൽ ഘാന സർക്കാർ രൂപീകരിച്ച ഈ സംരക്ഷിത പ്രദേശം, ടോഗോ പർവതനിരകളുടെ താഴ്വാരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം ഒരു മൃഗ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുന്നതിനു മുമ്പ്, ഘാനയിലെ പ്രവാസികളുടെ പ്രിയങ്കരമായ വേട്ടയാടൽ മേഖലയായി ഉപയോഗിച്ചിരുന്നു. ഈ ദേശീയോദ്യാനത്തിൽ സിംഹങ്ങളെയും ആനകളേയും കൂടാതെ, കാട്ടുപോത്തുകൾ, കൃഷ്ണമൃഗങ്ങൾ, ബബൂണുകൾ മറ്റു ചെറിയ സസ്തനികൾ എന്നിവയേയും കാണാൻ സാധിക്കുന്നു. നാനാ ജാതികളിലുള്ള പക്ഷികളും ഏകദേശം 100 തരം ചിത്രശലഭങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്.