കറ്റിംബൌ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Catimbau) ബ്രസീലിലെ ബ്രസീലിലെ പെർണാമ്പുക്കോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് കാറ്റിൻഗ വർഗ്ഗത്തിലുള്ള മരുഭൂ സസ്യങ്ങൾ ചുണ്ണാമ്പുകൽ ഗുഹകൾ, ചരിത്രാതീതകാല കലാരൂപങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നതുമായ വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന ഒരു മേഖലയെ സംരക്ഷിക്കുന്നു.

Catimbau National Park
Parque Nacional do Catimbau
Catimbau Valley- the 2nd largest Brazilian Archeological site]
Map showing the location of Catimbau National Park
Map showing the location of Catimbau National Park
Map of Brazil
LocationNear Buíque in the state of Pernambuco, Brazil
Nearest cityTupanatinga, Pernambuco
Coordinates8°37′00″S 37°09′00″W / 8.61667°S 37.15°W / -8.61667; -37.15
Area62,300 ഹെക്ടർ (154,000 ഏക്കർ)
DesignationNational park
Established2002
Governing bodyICMBio

ഈ ദേശീയോദ്യാനം പെർണാമ്പുക്കോ സംസ്ഥാനത്തെ ബൂയിക്വെ (17.6%), ഇബിമിറിം (40.41%) റ്റുപാനാറ്റിൻഗ (41.99%) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടുകിടക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 62,300 ഹെക്ടറാണ് (154,000 ഏക്കർ).[1] ഇത് ഹൈവേ BR-110 ന് തെക്കായി ക്രൂസെയ്‍റോ ഡൊ നോർഡെസ്റ്റാ പട്ടണത്തിനു സമീപത്തായി നിലനിൽക്കുന്നു. ഈ ദേശീയോദ്യാനത്തിനു തെക്കു ദിക്കിൽ കാപ്പിനാവ തദ്ദേശീയ ഭൂഭാഗം സ്ഥിതിചെയ്യുന്നു.[2]

ചിത്രശാല

തിരുത്തുക
  1. PARNA do Catimbau – ISA, Informações gerais.
  2. PARNA do Catimbau – ISA, Informações gerais (mapa).
"https://ml.wikipedia.org/w/index.php?title=കറ്റിംബൌ_ദേശീയോദ്യാനം&oldid=3439482" എന്ന താളിൽനിന്ന് ശേഖരിച്ചത്