കറ്റാനം ഭരണിക്കാവ് ഭദ്രകാളിക്ഷേത്രം
ആലപ്പുഴജില്ലയിൽ കറ്റാനത്തുനിന്നും മാവേലിക്കരപോകുന്ന വഴിയിൽ ഏകദേശം 5 കിമി മാറി ഭരണിക്കാവ് എന്ന സ്ഥലത്ത് പ്രസിദ്ധമായ ഭരണിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് മുഖമായി ഉഗ്രപ്രതാപി ആയ ഭദ്രകാളി ആണ് പ്രധാന പ്രതിഷ്ഠ്. കിഴക്കോട്ട് മുഖമായി അതേ ശ്രീകോവിലിൽ ശിവൻ ഉണ്ട് എങ്കിലും ഭദ്രകാളിക്ക് ആണ് പ്രാധാന്യം. ശിവന്റെ ശ്രീകോവിലാണേങ്കിലും അവിടെ മുഴുവൻ പ്രദക്ഷിണം നടത്തുന്നു എന്ന നിലവരെ ആ പ്രാധാന്യമില്ലായ്മ എത്തുന്നു.
ബുദ്ധവിഗ്രഹം
തിരുത്തുകഈ ക്ഷേത്രത്തിന്റെ കിഴക്കേ പടിപ്പുരയിൽ ഉള്ള ഒരു ബുദ്ധവിഗ്രഹം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. മാവേലിക്കര ബുദ്ധകവലയിലും അമ്പലപ്പുഴകരുമാടിയിലും ആണ് ഈ പ്രദേശത്ത് വേറെ ബുദ്ധവിഗ്രഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വളരെ പഴക്കമുള്ള സവിശേഷതകളാർന്ന ഭദ്രകാളിക്ഷേത്രവും മതിലകത്ത് മൂലയിലിട്ട ബുദ്ധവിഗ്രഹവും ചരിത്രത്തിലെ ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നു.
ചിത്രശാല
തിരുത്തുക-
ഭരണീക്കാവ് ക്ഷേത്രം
-
ഭരണിക്കാവ് ക്ഷേത്രത്തിലെ അയ്യപ്പന്റെ നട
-
ഭരണിക്കാവ് ഗോശാലകൃഷ്ണന്റെ നട
-
ഭരണിക്കാവ് ക്ഷേത്രത്തോട് ചേർന്നുള്ള ബുദ്ധവിഗ്രഹം
-
ബുദ്ധവിഗ്രഹം ഇരിക്കുന്ന നട.
-
ക്ഷേത്രക്കുളം
-
ക്ഷേത്രക്കുളം
Bharanikkavu devi temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.