കറുത്ത ജൂതൻ
മലയാള ചലച്ചിത്രം
ഒരു മലയാള ചലച്ചിത്രമാണ് കറുത്ത ജൂതൻ. ദേശീയ അവാർഡ് ജേതാവ് സലിംകുമാർ രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഇതിൽ സലിം കുമാർ കേന്ദ്ര കഥാപാത്രത്തേയും അവതരിപ്പിച്ചിരിക്കുന്നു[1].
കറുത്ത ജൂതൻ | |
---|---|
സംവിധാനം | സലിം കുമാർ |
നിർമ്മാണം | സലിം കുമാർ Madhavan Chettikkal |
രചന | Salim Kumar |
അഭിനേതാക്കൾ | സലിം കുമാർ രമേശ് പിഷാരടി ഉഷ സുധീഷ് സുധി ശിവജി ഗുരുവായൂർ |
സംഗീതം | ബി. ആർ.ഭിജുറാം |
ഛായാഗ്രഹണം | ശ്രീജിത്ത് വിജയൻ. |
ചിത്രസംയോജനം | പ്രേംസായ് |
സ്റ്റുഡിയോ | ലാഫിംദ് ബുദ്ധ |
വിതരണം | ലാൽ ജോസ് |
റിലീസിങ് തീയതി |
|
ഭാഷ | മലയാളം |
വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് കുടിയേറിപാർത്ത ഒരു വിഭാഗം ജൂതരുടെ ജീവിതമാണ് സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത്. ആരോൺ ഇല്യാഹു എന്ന കഥാപാത്രമായാണ് സലിംകുമാർ എത്തുന്നത്. രമേശ് പിഷാരടി, പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂർ, ഉഷ എന്നിവർക്കൊപ്പം ടി.എൻ.പ്രതാപൻ എംഎൽഎയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്[2]. 2016 ലെ 47-മത് സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം നേടി[3].