കറുകപുത്തൂർ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കറുകപുത്തൂർ. നരസിംഹ മൂർത്തി ക്ഷേത്രം കോട്ട മതിലിനെ ഓർമ്മിപ്പിക്കും വിധം ശ്രീനരസിംഹമൂർത്തി ക്ഷേത്രതട്ടകപ്രദേശം.തിരുമിറ്റക്കോട് പഞ്ചായത്തിൽ വളർന്നു വരുന്ന ഒരു വ്യാപാരകേന്ദ്രം മുമ്പ് ചാഴിയാട്ടിരി അംശം കറുകപുത്തൂർ ദേശം ഇപ്പോൾ തിരുമിറ്റക്കോട് 2 വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശം. മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ്റെ ജന്മ സ്ഥലവുമാണ് കറുകപുത്തൂർ . കറുകപുത്തൂർ ജുമാ മസ്ജിദും പ്രസിദ്ധമാണ് എല്ലാ വർഷത്തോറും നടത്തിവരാറുള്ള സ്വലാത് വാർഷികത്തിൽ നിരവധി മഹത് വ്യക്തികൾ പങ്കെടുക്കാറുണ്ട് .കറുകപ്പത്തൂർ ഏകാദശിയും കറുകപുത്തൂർ നേർച്ചയുമാണ് പ്രധാന ആഘോഷങ്ങൾ . തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശവുമാണ്.പട്ടാമ്പിയാണ് അടുത്തുള്ള പ്രധാന നഗരം . പട്ടാമ്പിയിലേക്ക് 12 km ഉണ്ട്. കറുകപുത്തൂരിൽ നിന്നും ഷൊർണൂർ ജംഗ്ഷൻ ലേക്ക് 20 km ദൂരവും തൃശ്ശൂരിൽ നിന്നും 30 കിലോമീറ്ററുമാണ് കറുകപുത്തൂരിലേക്കുള്ള കുറഞ്ഞ ദൂരം.
കറുകപുത്തൂർ | |
---|---|
ഗ്രാമം | |
Coordinates: 10°44′00.1″N 76°9′37.1″E / 10.733361°N 76.160306°E | |
Country | India |
State | Kerala |
District | Palakkad |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Telephone code | 04662 |
വാഹന റെജിസ്ട്രേഷൻ | KL-52 |
Nearest city | Pattambi, Koottanad |
Lok Sabha constituency | Ponnani |
ചരിത്രം
തിരുത്തുകകറുകപുത്തൂരിലെ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം വളരെയേറെ പഴക്കമുള്ള ക്ഷേത്രമാണ് ഈ ക്ഷേത്രം. നിർമിച്ചതാണെന്നാണ്[ആര്?] ഐതീഹം. ക്ഷേത്രത്തിൻറെ ചുറ്റുമതിൽ പണി തീരുമ്പോഴേക്കും സൂര്യൻ ഉദിച്ചെന്നും ആ സമയം കുട്ട വേറെ സ്ഥലത്തു കൊട്ടിയെന്നും ആ സ്ഥലം പിന്നീട് കോട്ടകൊട്ടികുന്ന് എന്നും പിണ്ടാലിക്കുന്ന് എന്ന് അറിയപ്പെട്ടു. പ്രസ്തുത സ്ഥലത്തു ഇപ്പോ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട് ക്ഷേത്രത്തിൻറെ ചുറ്റുമതിൽ ഇപ്പോഴും കേടു വരാതെ വര്ഷങ്ങളായി നിലനിൽക്കുന്നു
പ്രധാന ആഘോഷങ്ങൾ
തിരുത്തുകകറുകപുത്തൂർ നേർച്ച
തിരുത്തുക- ജുമാ പള്ളിക്കു സമീപമുള്ള യാറത്തിലെ നേർച്ചയാണ് 100 വർഷത്തിൽ പരമായി നടന്നു വരുന്നത് ചന്ദനകുടം ആണ്ടു നേർച്ച എന്നാണ് പ്രധാനമായും അറിയപ്പെടുന്നത് . പൂക്കാരാ തെ തറവാടും തങ്ങൾ മാരും കൂടെയാണ് എല്ലാ വർഷവും നേർച്ച നടത്തി വരാറുള്ളത് അതിലെ ചെറു നേർച്ച കമ്മറ്റികൾ പങ്കെടുക്കാറുണ്ട് രാവിലെ 10 മണിക്ക് പിറ്റേ ദിവസം സൂര്യദയം വരെ ആഘോഷങ്ങൾ ഉണ്ടാകാറുണ്ട് . എല്ലാ ചെറു നേർച്ചകളും വൈകുന്നേരത്തോടെ പള്ളിയിൽ എത്തും അപ്പോഴാണ് കൊടിയേറ്റം നടക്കാറ് കൊടിയേറ്റത്തിന് മുൻപ് പ്രാർത്ഥനകളും ഖുർആൻ പാരായണവും ഉണ്ടാകാറുണ്ട്
കറുകപുത്തൂർ ഏകാദശി
തിരുത്തുക- കറുകപുത്തൂർ ക്ഷേത്രത്തിലെ ഏകാദശിയാണ് മറ്റൊരു പ്രധാന ആഘോഷം എല്ലാ മലയാള മാസം മകരത്തിലെ ഏകാദശി നാളിൽ നടന്നു വരാറുള്ളത് ഏകദശിയോട് അനുബന്ധിച്ചു ആന ചെണ്ട വാദ്യങ്ങളുടെ അകമ്പടിയോടെ ചെറുപൂരങ്ങൾ ക്ഷേത്രത്തിലേക്ക് വരാറുണ്ട് ഏകാദശിയോട് അനുബന്ധിച്ചു അന്നദാനം പ്രത്യേക പ്രാർത്ഥന എന്നിവയൊക്കെ നടക്കാറുണ്ട്