കരോൾ കിംഗ്
കരോൾ കിംഗ് ക്ലെയിൻ[2] (ജനനം: കരോൾ ജോവാൻ ക്ലെയിൻ; ഫെബ്രുവരി 9, 1942) 1958 മുതൽ സജീവമായ, തുടക്കത്തിൽ ബ്രിൽ ബിൽഡിംഗിലെ സ്റ്റാഫ് ഗാനരചയിതാക്കളിൽ ഒരാളായും പിന്നീട് ഒരു സോളോ ആർട്ടിസ്റ്റായും പേരെടുത്ത ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്. ബിൽബോർഡ് ഹോട്ട് 100 ൽ 118 പോപ്പ് ഹിറ്റുകൾ എഴുതുകയോ സഹരചന നടത്തുകയോ ചെയ്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലെ ഏറ്റവും വിജയകരമായ വനിതാ ഗാനരചയിതാവാണ് അവർ.[3] യുകെയിൽ ചാർട്ട് ചെയ്യപ്പെട്ട 61 ഹിറ്റുകൾ[4] രചിച്ച കിംഗ്, 1962 നും 2005 നും ഇടയിൽ യുകെ സിംഗിൾസ് ചാർട്ടിൽ ഏറ്റവുമധികം വിജയിച്ച വനിതാ ഗാനരചയിതാവാണ്.[5]
കരോൾ കിംഗ് | |
---|---|
ജനനം | കരോൾ ജോവാൻ ക്ലെയിൻ[1] ഫെബ്രുവരി 9, 1942 |
കലാലയം | ക്യൂൻസ് കോളജ് |
തൊഴിൽ | ഗായിക, ഗാനരചയിതാവ് |
സജീവ കാലം | 1958–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ചാൾസ് ലാർക്കി
(m. 1970; div. 1976)റിക്ക് എവേർസ്s
(m. 1977; died 1978)റിക്ക് സോറെൻസൺ
(m. 1982; div. 1989) |
കുട്ടികൾ | ലൂയിസ് ഗോഫിൻ, മോളി ലാർക്കി ഉൾപ്പെടെ 4 പേർ |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | caroleking |
ഒപ്പ് | |
ആദ്യകാലം
തിരുത്തുക1942 ഫെബ്രുവരി 9 ന് ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ യൂജീനിയ (മുമ്പ്, കാമർ) എന്ന അദ്ധ്യാപികയുടേയും, അഗ്നിശമന സേനാനിയായ സിഡ്നി എൻ. ക്ലീൻ എന്നീ ജൂത മാതാപിതാക്കളുടെ മകളായി 1942 ഫെബ്രുവരി 9 നാണ് കിംഗ് ജനിച്ചത്.[6][7][8][9] ബ്രൂക്ലിൻ കോളേജിലെ ഒരു രസതന്ത്രജ്ഞനായ പിതാവും ഒരു ഇംഗ്ലീഷ് നാടകാദ്ധ്യാപികയായ മാതാവും 1936 ൽ കോളേജിലെ ഒരു ലിഫ്റ്റിൽവച്ചാണ് കണ്ടുമുട്ടിയത്.[10]:10 മഹാമാന്ദ്യത്തിന്റെ അവസാന വർഷങ്ങളിൽ, 1937 ൽ അവർ വിവാഹിതരായി.[11]:10 വീട്ടുജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കിംഗിന്റെ മാതാവ് കോളേജ് ജോലി ഉപേക്ഷിക്കുകയും പിതാവ് കോളേജ് വിട്ട് ഹ്രസ്വമായി ഒരു റേഡിയോ അനൗൺസറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.[12]:10 സാമ്പത്തിക ബുദ്ധിമുട്ടുനേരിട്ട്അദ്ദേഹംഒരു അഗ്നിശമന സേനാംഗമെന്ന നിലയിൽ അദ്ദേഹം കൂടുതൽ സുരക്ഷിതമായ ജോലി ഏറ്റെടുത്തു.[13]:10 കിംഗ് ജനിച്ചതിനുശേഷം, ബ്രൂക്ലിനിൽ താമസിച്ച മാതാപിതാക്കൾ, ഒടുവിൽ വരുമാനത്തിനായി മുകൾനില വാടകയ്ക്ക് കൊടുക്കാൻ കഴിയുന്ന ഒരു ചെറിയ രണ്ട് നിലയുള്ള വീട് വാങ്ങി.[14][15]
അവലംബം
തിരുത്തുക- ↑ "Legendary singer/songwriter Carole King looks back". TODAY.com. October 4, 2012. Archived from the original on December 3, 2013. Retrieved December 2, 2013.
- ↑ "Our People Our Traditions". Finding Your Roots. PBS. നം. 7, പരമ്പരാകാലം 2. “"Actually I am still 'Klein', I've incorporated that my legal name now is 'Carole King Klein'. You know, I went through four marriages and changed my name every single time, and then I finally came back to 'no, I'm Klein!'."”
- ↑ "Official Website of Carole King – Songwriter, Performer, Author". Carole King. January 24, 2014. Archived from the original on August 3, 2016. Retrieved November 30, 2016.
- ↑ "The People Who Created The Soundtrack To Your Life eBook: Stuart Devoy: Kindle Store". Amazon.com. Archived from the original on March 29, 2021. Retrieved August 25, 2015.
- ↑ David Roberts, Guinness Book of British Hit Singles, 2005. ISBN 1-904994-10-5.
- ↑ Schrieber, Zachary (November 5, 2014). "Carole King and Alan Dershowitz Explore Their Jewish Roots". Tablet Magazine. Archived from the original on November 21, 2018. Retrieved June 5, 2018.
- ↑ Gluck, Robert (November 24, 2012). "Carole King: Famous, yet 'haimische'". The Jerusalem Post. Archived from the original on July 2, 2018. Retrieved June 5, 2018.
- ↑ Heller, Karen (December 1, 2015). "Carole King's musical odyssey". The Washington Post. Archived from the original on November 21, 2018. Retrieved June 5, 2018.
- ↑ Thomson, Liz (April 19, 2012). "A Natural Woman: A Memoir, By Carole King". The Independent. Archived from the original on November 21, 2018. Retrieved June 5, 2018.
- ↑ King, Carole (April 10, 2012). A Natural Woman. Grand Central Publishing. ISBN 9781405516723. Archived from the original on December 7, 2016. Retrieved March 22, 2013.
- ↑ King, Carole (April 10, 2012). A Natural Woman. Grand Central Publishing. ISBN 9781405516723. Archived from the original on December 7, 2016. Retrieved March 22, 2013.
- ↑ King, Carole (April 10, 2012). A Natural Woman. Grand Central Publishing. ISBN 9781405516723. Archived from the original on December 7, 2016. Retrieved March 22, 2013.
- ↑ King, Carole (April 10, 2012). A Natural Woman. Grand Central Publishing. ISBN 9781405516723. Archived from the original on December 7, 2016. Retrieved March 22, 2013.
- ↑ "Legendary singer/songwriter Carole King looks back – books". Today | MSNBC. January 13, 2012. Archived from the original on April 13, 2012. Retrieved April 14, 2012.
- ↑ "Photo of Carol King as a child with her parents". Tc.pbs.org. Archived from the original on May 10, 2017. Retrieved November 9, 2018.