കരോലിന ബിയാട്രിസ് ആഞ്ചലോ (ജീവിതകാലം: 16 ഏപ്രിൽ 1878 - 3 ഒക്ടോബർ 1911) ഒരു പോർച്ചുഗീസ് ഡോക്ടറും പോർച്ചുഗലിൽ വോട്ട് ചെയ്ത ആദ്യത്തെ വനിതയുമായിരുന്നു.

കരോലിന ബിയാട്രിസ് ആഞ്ചലോ
കരോലിന ബിയാട്രിസ് ഏഞ്ചലോ
ജനനം(1878-04-06)6 ഏപ്രിൽ 1878
മരണം3 ഒക്ടോബർ 1911(1911-10-03) (പ്രായം 33)
ദേശീയതപോർച്ചുഗീസ്
വിദ്യാഭ്യാസംലിസ്ബൺ മെഡിക്കൽ സ്കൂൾ
തൊഴിൽഡോക്ടർ
അറിയപ്പെടുന്നത്പോർച്ചുഗലിൽ 1911 ൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ വനിത
ജീവിതപങ്കാളി(കൾ)ജനുവാരിയോ ബാരെറ്റോ (1902-1910)
കുട്ടികൾമരിയ എമിലിയ
മാതാപിതാക്ക(ൾ)എമിലിയ ക്ലെമന്റീന ഡി കാസ്ട്രോ ബാരെറ്റോ
വിരിയാറ്റോ അന്റോണിയോ ആഞ്ചലോ
ഒപ്പ്

ജീവിതരേഖ തിരുത്തുക

കരോലിന ബിയാട്രിസ് ആഞ്ചലോ ലിസ്ബണിൽ പ്രാക്ടീസ് ചെയ്തിരുന്ന ഒരു മെഡിക്കൽ ഡോക്ടറായിരുന്നു. ഒന്നിലധികം മഹിളാ അസോസിയേഷനുകളിൽ പങ്കെടുത്തിരുന്ന അവർ ഒരു ഫെമിനിസ്റ്റും വോട്ടവകാശവാദിയുമായിരുന്നു. അവർ പോർച്ചുഗീസ് വിമൻസ് റിപ്പബ്ലിക്കൻ ലീഗിന്റെ നേതാവായിരുന്നു, 1911-ൽ അവളും അഡ്‌ലെയ്ഡ് കാബെറ്റും ചേർന്ന് പോർച്ചുഗീസ് അസോസിയേഷൻ ഓഫ് ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട (അസോസിയാനോ ഡി പ്രൊപ്പഗണ്ട ഫെമിനിസ്റ്റ) സ്ഥാപിക്കുകയും, അതിന്റെ മേധാവിയായി മറ്റൊരു ഫെമിനിസ്റ്റായിരുന്ന അന ഡി കാസ്ട്രോ ഒസോറിയോ അവരോധിക്കപ്പെടുകയും ചെയ്തു.[1][2]

വോട്ട് രേഖപ്പെടുത്തൽ തിരുത്തുക

1911 മെയ് 28-ന്, രാജവാഴ്ച അവസാനിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ 1911-ൽ കോൺസ്റ്റിറ്റ്യുവന്റ് നാഷണൽ അസംബ്ലിയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാനായി ആഞ്ചലോ തന്റെ വോട്ട് രേഖപ്പെടുത്തി.[3] 21 വയസ്സിനു മുകളിൽ പ്രായമുള്ള സാക്ഷരതയുള്ള ഗൃഹനാഥകൾക്ക് വോട്ടവകാശം നൽകുന്ന നിയമത്തിലെ അവ്യക്തതയാണ് അവൾ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ചത്.[4][5] വിധവയും ഒരു മകളുടെ അമ്മയായുമായിരുന്ന അവർ ഒരു ഗൃഹനാഥയായിരുന്നു. താമസിയാതെ, 1913 ജൂലൈ 3-ന്, വോട്ടവകാശം സാക്ഷരരും 21 വയസ്സിനു മുകളിലുള്ളവരുമായ പുരുഷ പ്രജകൾക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന ഒരു നിയമം പാസാക്കപ്പെട്ടു.[6] അവളുടെ വോട്ട് രേഖപ്പെടുത്തൽ പോർച്ചുഗലിലുടനീളവും, മറ്റ് രാജ്യങ്ങളിലെ ഫെമിനിസ്റ്റ് അസോസിയേഷനുകൾക്കിടയിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.[7][8]

അവലംബം തിരുത്തുക

  1. Janz, Oliver; Schonpflug, Daniel, eds. (2014). Gender History in a Transnational Perspective: Networks, Biographies, Gender Orders. Berghahn Books. pp. 53, 61–62. ISBN 9781782382751.
  2. Rodriguez Ruiz, Blanca; Rubio-Marín, Ruth (2012). The Struggle for Female Suffrage in Europe: Voting to Become Citizens. Brill. p. 480. ISBN 978-9004224254.
  3. Costa Pinto, António (1998). Modern Portugal. Society for the Promotion of Science and Scholarship. p. 171. ISBN 9780930664176.
  4. Fauré, Christine, ed. (2004). Political and Historical Encyclopedia of Women. Routledge: Taylor & Francis. p. 399. ISBN 9781135456900.
  5. Costa Pinto, António (1998). Modern Portugal. Society for the Promotion of Science and Scholarship. p. 171. ISBN 9780930664176.
  6. Fauré, Christine, ed. (2004). Political and Historical Encyclopedia of Women. Routledge: Taylor & Francis. p. 399. ISBN 9781135456900.
  7. Wayne, K., ed. (2011). Feminist Writings from Ancient Times to the Modern World: A Global Sourcebook and History. ABC-CLIO. p. 374. ISBN 9780313345807.
  8. "Who was Beatriz Angelo?". Hospital Beatriz Angelo. Archived from the original on 2018-04-06. Retrieved 2016-06-03.