കരുല ദേശീയോദ്യാനം
തെക്കൻ എസ്ത്തോണിയയിലുള്ള ഒരു ദേശീയോദ്യാനമാണ് കരുല ദേശീയോദ്യാനം. 1979 ൽ ഒരു സംരക്ഷിതപ്രദേശമായാണ് ഇത് ആരംഭിക്കുന്നത്. 1993 ൽ ഇത് ഒരു ദേശീയോദ്യാനമായി. ഇത് എസ്തോണിയയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്.
കരുല ദേശീയോദ്യാനം (Kalia Rout) | |
Protected Area | |
കരുല ദേശീയോദ്യാനം
| |
രാജ്യം | എസ്തോണിയ |
---|---|
Coordinates | 57°42′52″N 26°29′12″E / 57.71444°N 26.48667°E |
Area | 123 കി.m2 (47 ച മൈ) |
Protected | 1979 |
- National park | 1993 |
Website: www | |
ബാൾട്ടിക് ഓർക്കിഡ്, മെസെരെയോൺ, ഡൈസിലീഫ് ഗ്രേപ്പ് ഫേൺ പോലെയുള്ള എസ്തോണിയയിലെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട സസ്യസ്പീഷീസുകൾ സമ്പന്നമായ ദേശീയോദ്യാനത്തിന്റെ സസ്യസമ്പത്തിൽ ഉൾപ്പെടുന്നു. പോണ്ട് ബാറ്റ്, ലെസ്സെർ സ്പോട്ടഡ് ഈഗിൾ, ബ്ലാക്ക് സ്റ്റോർക്ക് എന്നിങ്ങനെയുള്ള അസാധാരണവും വംശനാശഭീഷണി നേരിടുന്നതുമായ സ്പീഷീസുകൾ ഇവിടുത്തെ ജീവികളിൽ ഉൾപ്പെടുന്നു. എൽക്ക്, ലിങ്ക്സ്, പോൾകാറ്റ് എന്നിവയുൾപ്പെടെയുള്ള സസ്തനികൾ സാധാരണമാണ്. [1]
അവലംബം
തിരുത്തുക- ↑ "Karula National Park". Retrieved 4 February 2013.