കെ.സി. കേശവപിള്ള മലയാളഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് കരുണാജലരാശേ. ഖരഹരപ്രിയ രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

കരുണാജലരാശേ രാമ

അനുപല്ലവി തിരുത്തുക

ശരണാഗതനാം എൻ മനതാരിൽ
വിലസീടുക നീ സരസം സന്തതം (കരുണാ)

ചരണം തിരുത്തുക

അഞ്ചിതകളായ കാന്തി
പിൻഛജാലലസമൈലി
ചഞ്ചലാക്ഷി മോഹനം നിൻ ശരീരം
നെഞ്ചിൽ മമ വാണു താപ
സഞ്ചയങ്ങൾ തീർത്തിടേണം
പങ്കജാസ്ത്ര ജനക ശ്രീ പാദ
പങ്കജം തൊഴുന്നേൻ (കരുണാ)

അവലംബം തിരുത്തുക

  1. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  2. Karunajalarase - Ragam Kharaharapriya - K.C.Kesava Pillai, retrieved 2021-12-02

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരുണാജലരാശേ&oldid=3694481" എന്ന താളിൽനിന്ന് ശേഖരിച്ചത്