കൽപ്പായൽ ഇനങ്ങളിൽ സുഗന്ധദ്രവം എന്ന നിലയിൽ പ്രശസ്തമാണ് കരിമ്പാറപ്പൂവ്. ബ്ലാക് സ്റ്റോൺ ഫ്ലവർ എന്ന് ഇംഗ്ലീഷിലും കൽപ്പാശി (തമിഴ്) എന്നും ഒക്കെ പറയുന്ന ഇതിന്റെ ശാസ്ത്രീയ നാമം പാർമോട്രെമ പെർലാറ്റം (Parmotrema perlatum) എന്നാണ്. തെക്കുവടക്കൻ അർദ്ധഗോളങ്ങളിൽ ഒരുപോലെ കാണപ്പെടുന്ന ഇത് ഇറച്ചി മസാല, ബിരിയാണി, ഗോവൻ സൂപ്പുകൾ, ചില സസ്യ-മത്സ്യപാചകങ്ങൾ എന്നിവയിൽ പരക്കെ ഉപയോഗിക്കുന്നു[2]. ശിലാശൈലം(സംസ്കൃതം), കല്പാശി(തമിഴ്) डागर् का फूल् (മറാഠി), डागर् फूल्(പഞ്ചാബി) , രാത്തിപൂവു (തെലുഗു) കല്ലുപൂവു (കന്നഡ) jhula, mukkum makka. पथर् का फूल् (ഹിന്ദി) എന്നെല്ലാം അറിയപ്പെടുന്ന ഇതിനു ഈ ചേരുവക്ക് തനതായ രുചി ഇല്ലെങ്കിലും ഒരു രുചിത്വരകം പോലെ പ്രവർത്തിക്കുന്ന ഇവ ചേർത്ത ആഹാരസാധനങ്ങൾക്ക് ഒരു പ്രത്യേക മണവും ഗാഢതയും നിഗൂഢമായ ഒരു പരിവേഷവും പ്രദാനം ചെയ്യുന്നു[3].

കരിമ്പാറപ്പൂവ്
Parmelia caperata — Flora Batava — Volume v10.jpg
Illustration of P. perlata (bottom) and two other Parmelia species
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. perlatum
ശാസ്ത്രീയ നാമം
Parmotrema perlatum
(Huds.) M.Choisy (1952)
പര്യായങ്ങൾ
  • Lichen perlatus Huds. (1762)
  • Parmelia perlata (Huds.) Ach. (1803)[1]
Kalpaasi in Tamil. Used as spice

അവലംബംതിരുത്തുക

  1. Hale ME. (1961). "The typification of Parmelia perlata (Huds.) Ach". Brittonia. 13 (4): 361–367. doi:10.2307/2805414. JSTOR 2805414.
  2. പഥർ കാ ഫൂൽ Spice India online
  3. മസാലക്കൂട്ടിനു പൊലിമയേകുന്ന കൽപ്പായൽ, ഡോ. ബി. ശശികുമാർ, കേരളകർഷകൻ, ഡിസംബർ 2018, പേജ് 33

External linksതിരുത്തുക

കരിമ്പാറപ്പൂവ് in Index Fungorum.


"https://ml.wikipedia.org/w/index.php?title=കരിമ്പാറപ്പൂവ്&oldid=2923920" എന്ന താളിൽനിന്ന് ശേഖരിച്ചത്