കരിമഞ്ചാവ
കരിമഞ്ചാവ ദ്വീപുകൾ, അഥവാ കരിമഞ്ചാവ ദ്വീപുകൾ ഇന്തോനേഷ്യയിൽ ജാവാ കടലിൽ, ജെപ്പാരയ്ക്ക് 80 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന 27 ദ്വീപുകളുടെ ഒരു ശൃംഖലയാണ്.[1] ഇവയുടെ ആകെ ഭൂവിസ്തൃതി ഏകദേശം 78 ചതുരശ്ര കിലോമീറ്ററാണ്. പ്രധാന ദ്വീപായ കരിമണും (2,700 ഹെക്ടർ) രണ്ടാമത്തെ വലിയ വലിയ ദ്വീപ് കെമുജാനുമാണ് (1,400 ഹെക്ടർ).[2]
കരിമഞ്ചാവ ദ്വീപുകൾ Kepulauan Karimunjawa | |
---|---|
Fishing boats in the main harbour | |
Nickname(s): The Paradise of Java, Caribbean van Java | |
Coordinates: 5°49′09″S 110°27′32″E / 5.81917°S 110.459°E | |
Country | Indonesia |
Province | Central Java |
Regency | Jepara |
District | Karimun Java |
Village | 5 |
• Subdistricts Head | Budi Krisnanto |
• ആകെ | 71.2 ച.കി.മീ.(27.5 ച മൈ) |
(2008) | |
• ആകെ | 8,990 |
• ജനസാന്ദ്രത | 130/ച.കി.മീ.(330/ച മൈ) |
സമയമേഖല | UTC+7 (WIB) |
വെബ്സൈറ്റ് | www.karimunjawa.go.id |
2011-ലെ കണക്കുകൾ പ്രകാരം ഈ ദ്വീപസമൂഹത്തിലെ അഞ്ചു ദ്വീപുകളിലായി ഏകദേശം 9,000 അധിവാസികളുണ്ടായിരുന്നു. ജനസംഖ്യയിൽ ഭൂരിപക്ഷവും ജാവനീസ് ആണ്. ബുഗീസ്, മദുറീസ് നിവാസികൾ വസിക്കുന്ന ചെറു പ്രദേശങ്ങളുമുണ്ട്. ജാവനീസുകൾ ലിങ്വ ഫ്രാങ്കാ സംസാര മാദ്ധ്യമമായി സ്വീകരിച്ചിട്ടുള്ള ജാവയിൽനിന്നകലെയുള്ള ഈ ദ്വീപുകളിൽ ജാവനീസ് സംസ്കാരമാണ് വ്യാപകമായിട്ടുള്ളത്.[3] ദ്വീപുകളിൽ ഇരുപത്തിരണ്ട് എണ്ണം 2001 ൽ കരിമഞ്ചാവ ദേശീയോദ്യാനമെന്ന പേരിൽ മറൈൻ കരുതൽ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. അഞ്ചിലധികം ദ്വീപുകൾ ഇന്തോനേഷ്യൻ നാവിക സേനയുടെ നിയന്ത്രണത്തിലോ സ്വകാര്യ ഉടമസ്ഥതിയിലോ ആണ്.
സെമരാങ്, സുരാബായ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾഡ് എയർലൈൻസ് സേവനം ലഭ്യമാക്കുന്ന ദേവദാരു എയർപോർട്ടാണ് ഈ ദ്വീപസമൂഹങ്ങൾക്ക് വ്യോമസേവനം നൽകുന്നത്.
അവലംബം
തിരുത്തുക- ↑ Tomascir, Tomas; Mah, Anmarie Janice; Nontji, Anugerah; Moosa, Mohammad Kasim (1997). The Ecology of the Indonesian Seas, Part Two. Hong Kong: Eric Oey, Periplus Editions Ltd. pp. 685–686.
{{cite book}}
: Cite has empty unknown parameter:|ISBN 962-593-163-5=
(help) - ↑ Tomascir, Tomas; Mah, Anmarie Janice; Nontji, Anugerah; Moosa, Mohammad Kasim (1997). The Ecology of the Indonesian Seas, Part Two. Hong Kong: Eric Oey, Periplus Editions Ltd. pp. 685–686.
{{cite book}}
: Cite has empty unknown parameter:|ISBN 962-593-163-5=
(help) - ↑ Peter Milne, 'Karimunjawa: Java's One and Only Island Paradise', The Jakarta Post, 8 January 2012.