കരിങ്ങന്നൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കരിങ്ങന്നൂർ എന്നത് കൊട്ടാരക്കര താലൂക്കിലെ വെളിന്നല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ്.വെളിന്നല്ലൂർ ബി.എസ്.എൻ.എൽ ആഫീസ് സ്ഥിതിചെയ്യുന്നത് കരിങ്ങന്നൂരാണ്. കരിങ്ങന്നൂർ പോസ്റ്റ് ഓഫീസ് പിൻ 691516 ആണ്. കരിങ്ങന്നൂരിൽ ഇന്ത്യൻ ഓവർസൈസ് ബാങ്ക്(2466432) സ്ഥിതിചെയ്യുന്നു.പുതുശ്ശേരി അയ്യപ്പസ്വാമിക്ഷേത്രം,ശ്രീ ഭന്ദ്രകാളി ഭുവനേശ്വരീ ക്ഷേത്രം, ക‌ുഴിത്തറച്ചാലിൽ ശ്രീ മുരുകക്ഷേത്രം, മങ്കാട് ഇലഞ്ഞിക്ക്ല ‍ക്ഷേത്രം എന്നിവ കരിങ്ങന്നൂരിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ്.അവിടെ അരനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാലയമുണ്ട്. അത് ഗവൺമെന്റ് യു.പി.സ്കൂൾ കരിങ്ങന്നൂർ എന്ന് അറിയപ്പെടുന്നു. അവിടെ സ്ഥലസൗകര്യങ്ങളും കുട്ടികളുടെ എണ്ണവും കുറവാണെങ്കിലും സബ്ജില്ലാ, ജില്ലാ-ശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ ഒന്നാ സ്ഥാനം വരെ കരസ്ഥമാക്കിയെടുക്കുകയും ബാലശാസ്ത്ര കോൺഗ്രസിന്റെ പങ്കാളിയാകാൻ വിദ്യാർത്ഥികൾക്ക് കഴിയുകയും ചെയ്തു. ജെ.ആർ.സി സന്നദ്ധസംഘടന കരങ്ങന്നൂർ സ്കൂളിൽ ഉണ്ട്. മലയാളത്തിലെ പേരുകേട്ട കാവ്യശ്രേഷ്ഠന്മാരിൽ പ്രമുഖനായ ക‌ുരീപ്പുഴ ശ്രീകുമാറിന്റെ വസതി സ്ഥിതിചെയ്യുന്നത് കരിങ്ങന്നൂരാണ്. കരിങ്ങന്നൂരിന്റെ ഭാഗമായ വെളിന്നല്ലൂരിൽ സ്ഥിതിചെയ്യുന്ന വെലഇന്നല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും മീനത്തിന്റെ മാധുര്യത്തിൽ രോഹിണി മഹോത്സവം നടക്കാറുണ്ട്. പതിവ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായഒരു ശൈലിയാണ് രോഹിണിമഹോത്സവത്തിനുള്ളത്. എന്തെന്നാൽ ക്ഷേത്രപ്പറമ്പിൽ നടക്കുന്ന ഈ ഉത്സവത്തിൽ നാനാ ജാതി മതസ്തരും ഒത്തുകൂടിക്കൊണ്ട് മത്സ്യ വിൽപ്പനയും ചന്തയും നടത്തി വരുന്നു. ഉപ്പു മുതൽ കർപ്പൂരം വരെ ആ മണ്ണിൽ വില്പനയ്ക്കുണ്ടാകും. പ്രദേശത്ത് താമസിക്കുന്ന നാനാജാതി മതസ്ഥരും പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ ഭാഗമാക‌ും എന്നുള്ളത് തീർച്ച.കരിങ്ങന്നൂർ വാർഡ് മെമ്പർ പി ആർ സന്തോഷ് ണ്. ഇദ്ദേഹം ഒരു അദ്ധാപകൻ കൂടിയാണ്. വെളിച്ചം എന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ആഴ്ചതോറും അനാഥാലയങ്ങളിൽ പൊതിച്ചോറ് നൽകുകയും കുട്ടികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ക്യാമ്പുകൾ സംഘടിപ്പിക്കുകയും വാർധക്യത്തിന്റെ പടവിലായിപ്പോയവർക്ക് ധനസഹായങ്ങളും മറ്റ് സഹായങ്ങളും നൽകുന്നുണ്ട്. കരിങ്ങന്നൂർ വാർഡിൽ ആഴ്ചകളിൽ മാലിന്യമുക്തപ്രവർത്തനങ്ങൾ നടത്തി വാർഡിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=കരിങ്ങന്നൂർ&oldid=3241381" എന്ന താളിൽനിന്ന് ശേഖരിച്ചത്