കരാസ്കോ ദേശീയോദ്യാനം
കരാസ്കോ ദേശീയോദ്യാനം ബൊളീവിയയിലെ കൊച്ചാബംബ ഡിപ്പാർട്ട്മെന്റിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിന് ആകെ 6,226 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഈ മേഖലയിൽ ഏകദേശം 5000 ത്തിലധികം സസ്യവർഗ്ഗങ്ങുടെ കണക്കെടുപ്പു നടത്തിയിട്ടുണ്ട്. ബൊളീവിയിലെ ഏറ്റവും കൂടുതൽ ജീവശാസ്ത്ര വൈവിദ്ധ്യമുള്ള ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഒരു സംരക്ഷിത മേഖലയായ ഈ ദേശീയോദ്യാനത്തിൽ മനുഷ്യവാസം നിരോധിക്കപ്പെട്ടിരിക്കുന്നു. ഈദേശീയോദ്യാനം 1991 ഒക്ടോബർ 11 നാണ് രൂപീകരിക്കപ്പെട്ടത്.
Carrasco National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ബൊളീവിയ Cochabamba Department |
Coordinates | 17°23′S 65°03′W / 17.383°S 65.050°W |
Area | 622,600 ha |
Established | 1991 |
Governing body | Servicio Nacional de Áreas Protegidas (SERNAP) |
പർവ്വതപ്രകൃതിയുള്ള പ്രദേശങ്ങളുൾക്കൊള്ളുന്ന ഈ ദേശീയോദ്യാനത്തിൽ വെള്ളച്ചാട്ടങ്ങൾ, താഴ്ന്ന താഴ്വരകൾ, ആഴമുള്ള മലയിടുക്കുകൾ എന്നിവ ഉൾപ്പെടുന്നു. ബൊളീവിയൻ യുങ്കാസ് പരിസ്ഥിതി മേഖലകളുടെ ഭാഗങ്ങളെ ഇത് സംരക്ഷിക്കുന്നു.[1] സമൃദ്ധമായ സസ്യലതാദികൾ നിറഞ്ഞ ഇവിടുത്തെ വനം വംശനാശ ഭീഷണി നേരിടുന്ന നിരവിധി മൃഗങ്ങൾക്കും സസ്യങ്ങൾക്കും മരങ്ങൾക്കും സംരക്ഷണം നൽകുന്നു. ഈ ദേശീയോദ്യാനം, കച്ചബാംബ ഡിപ്പാർട്ട്‍മെൻറിന് കിഴക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. കരോസ്കോ, ടിറാക്വ, ചാപാരെ എന്നീ പ്രവിശ്യകളിലേയ്ക്കും ഇതു വ്യാപിച്ചുകിടക്കുന്നു.
അവലംബം
തിരുത്തുക- ↑ Olson, David M.; Dinerstein, Eric; et al. (2001). "Terrestrial Ecoregions of the World: A New Map of Life on Earth". BioScience. 51 (11): 933–938. doi:10.1641/0006-3568(2001)051[0933:TEOTWA]2.0.CO;2. Archived from the original on 2011-10-14.