കരവട്ടേടത്ത് നാരായണ മാരാർ
പഞ്ചവാദ്യ തിമിലപ്പന്തിയിലെ ഗുരുസ്ഥാനീയനും ശ്രുതിശുദ്ധവുമായ തിമില വാദന ശൈലി യുടെ ഉടമയുമായിരുന്നു കരവട്ടേടത്ത് നാരായണ മാരാർ(മരണം:10 മേയ് 2020). കേരള സർക്കാരിന്റെ പരമോന്നത വാദ്യകലാ ബഹുമതിയായ പല്ലാവൂർ പുരസ്കാരം നേടിയിട്ടുണ്ട്.
കരവട്ടേടത്ത് നാരായണ മാരാർ | |
---|---|
![]() കരവട്ടേടത്ത് നാരായണ മാരാർ | |
ജനനം | നാരായണൻ രാമമംഗലം, തൃശ്ശൂർ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തിമില വാദകൻ |
അറിയപ്പെടുന്നത് | പല്ലാവൂർ പുരസ്കാരം |
ജീവിതരേഖതിരുത്തുക
സംഗീത ചക്രവർത്തി ഷട്കാല ഗോവിന്ദമാരാർക്ക് ജന്മം നൽകിയ കരവട്ടേടത്ത് മാരാത്ത് ജനിച്ചു. പടിക്കൽ ഗോവിന്ദക്കുറുപ്പ്, താഴത്തേടത്ത് കുഞ്ഞുകൃഷ്ണ മാരാർ തുടങ്ങിയവരാണ് ആദ്യകാല ഗുരുക്കന്മാർ. വടക്കേടത്ത് അപ്പു മാരാരിൽനിന്ന് പഞ്ചവാദ്യ തിമില അഭ്യസിച്ചു. സോപാന സംഗീതവും അഭ്യസിച്ചിട്ടുണ്ട്. പതിനഞ്ചാം വയസിൽ രാമമംഗലം പെരുംതൃക്കോവിലിൽ പഞ്ചവാദ്യത്തിൽ അരങ്ങേറ്റം കുറിച്ചു.
രാമമംഗലം, ചോറ്റാനിക്കര, തൃപ്പൂണിത്തറ വളഞ്ഞമ്പലം, എറണാകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചാലക്കുടി, കണ്ണമ്പുഴ, നെന്മാറ, തൃശൂർ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യത്തിൽ മാരാർ പ്രാമാണിത്തം വഹിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾതിരുത്തുക
2011-ൽ സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ പുരസ്‌കാരത്തിന് അർഹനായി.[1] തൃശൂർ പാറമേക്കാവ് ദേവസ്വം സുവർണമുദ്ര, കണ്ണമ്പുഴക്ഷേത്രം സ്വർണപ്പതക്കം, അഖില കേരള മാരാർ ക്ഷേമസഭയുടെ കലാചാര്യ പുരസ്‌കാരം, പദ്മഭൂഷൺ കുഴൂർ നാരായണമാരാർ ഫൗïേഷൻ ആദരണം, രാമമംഗലം കൃഷ്ണൻകുട്ടിമാരാർ ഫൗïേഷൻ പുരസ്‌കാരം, ഷട്കാല ഗോവിന്ദമാരാർ പുരസ്‌കാരം,[2] തൃപ്രയാർ ക്ഷേത്രവാദ്യകല ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണ മുദ്ര തുടങ്ങി നിരവധി ബഹുമതികൾ മാരാരെ തേടിയെത്തിയിട്ടുണ്ട്.