കരയംവെട്ടത്തു സുകുമാരപിള്ള
നിരവധി ആട്ടക്കഥകളും സ്തോത്രങ്ങളും രചിച്ചിട്ടുള്ള ഒരു മലയാള എഴുത്തുകാരനാണ് കരയംവെട്ടത്തു സുകുമാരപിള്ള (1867 - 1942).
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ പടിഞ്ഞാറെക്കൊല്ലത്തു ഗണപതി കേളുക്കുറുപ്പിന്റെയും നങ്ങേലിയമ്മയുടെയും മകനായി ജനിച്ചു. ഇരുപതാമത്തെ വയസിൽ ശ്രീനിവാസ അയ്യങ്കാറുടെ പക്കലും പിന്നീട് ലക്ഷ്മി നാരായണ സ്വാമിയുടെ പക്കലും സംസ്കൃതം പഠിച്ചു. അൻപതോളം കൃതികൾ രചിട്ടുള്ളവയിൽ പലതും സ്തോത്ര രൂപങ്ങളാണ്. [1]
കൃതികൾ
തിരുത്തുക- ശതമുഖരാവണവധം (ആട്ടക്കഥ)
- ശിവരാത്രി മാഹാത്മ്യം (ആട്ടക്കഥ)
- സ്യമന്തകം (ആട്ടക്കഥ)
- ലക്ഷ്മണാ സ്വയംവരം (ആട്ടക്കഥ)
- സതീവിവാഹം (കിളിപ്പാട്ട്)
- ഹരിഹരപുത്രചരിതം (കിളിപ്പാട്ട്)
- സ്വർഗ്ഗാരോഹണശതകം
- ശ്രീവിഷ്ണുസ്തോത്രം (സംസ്കൃതം)
- സർവ്വദേവ നമസ്കാരം (സംസ്കൃതം)
- ശോണാദ്രീശ്വരീസ്തോത്രം (സംസ്കൃതം)
- തൃക്കടവൂർ ഭഗവൽസ്തോത്രം (സംസ്കൃത ഭാഷാ ശ്ലോകങ്ങൾ ഇട കലർന്നത്)
- ശ്രീ പത്മനാഭപ്രണതി (പാട്ടുകൾ)
- ഒരു വിജ്ഞാപനം - 1917
- മോഹമുദ്ഗരം (ശങ്കരാചാര്യകൃതിയുടെ വ്യാഖ്യാനം) - 1906
- പുഷ്പബാണവിലാസം (കാളിദാസ വ്യാഖ്യാനം) - 1907
- സുബ്രഹ്മണ്യമാലൈ - 1913
അച്ചടിച്ചിട്ടില്ലാത്തവ
തിരുത്തുക- ആനന്ദവല്ലീശതകം
- ഹിതോക്തിമുക്താവലി
- ഛായാവിലാസിനി
അവലംബം
തിരുത്തുക- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 4. കേരള സാഹിത്യ അക്കാദമി. pp. 701–704.
പുറം കണ്ണികൾ
തിരുത്തുക- കേരള ഭാഷാ സാഹിത്യ ചരിത്രം - പേജ് - 332