കരട്:സഹസ്രധാര
ഡെറാഡൂണിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയായി രാജ്പൂർ ഗ്രാമത്തിനടുത്താണ് സഹസ്രധാര സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന ഗന്ധകമടങ്ങിയ വെള്ളച്ചാട്ടം ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്ക് പേരുകേട്ടതാണ്. ഇതിന് മറ്റ് ചില ഔഷധ ഗുണങ്ങളുമുള്ളതായി പറയപ്പെടുന്നു. ഭക്ഷണസാധനങ്ങളും മറ്റും വിൽക്കുന്ന കടകൾ ഉള്ളതിനാൽ ഈ സ്ഥലം പിക്നിക്കിന് വളരെ അനുയോജ്യമായ സ്ഥലമാണ്. നിരവധി കുടുംബങ്ങൾ ഇവിടെ ഉല്ലസിക്കുന്നത് കാണാം. മറ്റുള്ളവയെപ്പോലെ, ഈ സ്ഥലവും കുട്ടികൾക്കിടയിൽ ഒരുപോലെ ജനപ്രിയമായി അറിയപ്പെടുന്നു.[1]
സ്ഥാനം
തിരുത്തുകഡെറാഡൂണിലെ പ്രധാന നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് സഹസ്ത്രധാര. റോബേഴ്സ് ഗുഹയ്ക്ക് സമീപമുള്ള ബാൽഡി നദിക്ക് സമീപമാണ് ഇത്. 'ആയിരം മടങ്ങ് നീരുറവ' എന്ന പേര് ഈ സ്ഥലത്തെ പലയിടത്തായി വീഴുന്ന വെള്ളച്ചാട്ടങ്ങൾ ചേർന്ന ഈ സ്ഥലത്തിനു അനുയോജ്യമാണ്. മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന ആയിരം വെള്ളച്ചാട്ടങ്ങളും വഴിയിൽ നിരവധി ചെറിയ വെള്ളച്ചാട്ടങ്ങളും ഒരു പോലെ ആകർഷകമാണ്. ഈ വെള്ളച്ചാട്ടങ്ങളിലെ സൾഫർ കൊണ്ട് സമ്പുഷ്ടമായ ചുണ്ണാമ്പുകല്ല് സ്ലേറ്റ് പാറകളിലൂടെ വരുന്ന വെള്ളം രോഗശാന്തി ഗുണങ്ങളുള്ളതും ചർമ്മരോഗങ്ങൾ ഭേദമാക്കാൻ അറിയപ്പെടുന്നതുമാണ്.പോളിയോ ബാധിച്ച കുട്ടികളെ പലരും സൾഫർ വെള്ളത്തിൽ കുളിപ്പിക്കുന്നത് അവിടെ കാണാം.
ഈ സ്ഥലം മുഴുവൻ ഒരു അത്ഭുതമാണ്. കുന്നിൽ നിന്ന് വീഴുന്ന വെള്ളം സ്വാഭാവികമായി ഒരു തടാകത്തിൽ സംഭരിച്ചിരിക്കുന്നു. ഇവിടെ നിന്ന് കുറച്ച് ദൂരെ, ഒരു കുന്നിനുള്ളിൽ പ്രകൃതിദത്തമായി കൊത്തിയെടുത്ത നിരവധി ചെറിയ ഗുഹകൾ ഉണ്ട്, അവ പുറത്ത് നിന്ന് വ്യക്തമായി കാണാനാകില്ല, എന്നാൽ ഈ ഗുഹകളിൽ പ്രവേശിക്കുമ്പോൾ, ഗുഹകളുടെ മേൽക്കൂരയിൽ നിന്ന് ചെറിയ മഴ തുടർച്ചയായി ചാറ്റൽ മഴ പോലെ പെയ്യുന്നത് കാണാം ആയിരക്കണക്കിനു വെള്ളത്തുള്ളികൾ പലയിടത്തുനിന്നായി ഈ ഗുഹകളിൽ പെയ്തുകൊണ്ടിരിക്കുന്നു.
ഒരു ശിവക്ഷേത്രവും സമീപത്തുണ്ട്. അവിടെ യുള്ള ബ്രഹ്മാവിന്റെ പ്രതിമ സവിശേഷതയാർന്നതാണ്. ഇവിടെ ഒരാൾക്ക് കുറച്ച് മണിക്കൂറുകളോളം ചിലവഴിക്കാം. ചായ, വെള്ളം, ലഘുഭക്ഷണം എന്നിവയ്ക്കും കൃത്യമായ ക്രമീകരണമുണ്ട്. കരകൗശല വസ്തുക്കൾ വിൽക്കുന്ന ചില കടകളുമുണ്ട്.[2]
സന്ദർശനസമയം
തിരുത്തുകവർഷം മുഴുവനും നിങ്ങൾക്ക് സഹസ്ത്രധാര സന്ദർശിക്കാം. ഒരു ഹിൽ സ്റ്റേഷൻ ആയതിനാൽ വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്, എന്നാൽ വെള്ളച്ചാട്ടം പൂർണ്ണമായി കാണണമെങ്കിൽ മെയ് മുതൽ ഓഗസ്റ്റ് വരെ ഡെറാഡൂൺ സന്ദർശിക്കുന്നതാണ് നല്ലത്. ഹിമാലയത്തിൽ നിന്നുള്ള മഞ്ഞ് ഉരുകുന്നത് വേനൽക്കാലത്ത് കൂടുതൽ വെള്ളത്തിന് വഴിയൊരുക്കുന്നു, മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ അതിൻ്റെ പച്ചപ്പ് വർദ്ധിപ്പിക്കുന്നു. ഈ പുല്പരപ്പിൽ പടർന്ന് വീഴുന്ന ജലത്തുള്ളികളുടെ എണ്ണം അത് വർദ്ധിപ്പിക്കുന്ന അത് സഹസ്രധാരയെ അയുത (പതിനായിരം) ധാരയാക്കുന്നു.