കരട്:അഗജൊല, ഒഡീഷ
ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ ആകെ 241 കുടുംബങ്ങളുള്ള ഒരു ഇടത്തരം ഗ്രാമമാണ് അഗജോല. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 1187 ജനസംഖ്യയുള്ള അഗജോള ഗ്രാമത്തിൽ 565 പുരുഷന്മാരും 622 സ്ത്രീകളുമാണ്.
കുട്ടികൾ
തിരുത്തുകജനസംഖ്യയിൽ 122 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 10.28 ശതമാനം വരുമിത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തുല്യമാണ്.
ഔദ്യോഗിക പ്രൊഫൈൽ
തിരുത്തുകഅഗജോല ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 429 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 51.05 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതൽ വരുമാനം) എന്ന് വിവരിക്കുമ്പോൾ 48.95 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 429 തൊഴിലാളികളിൽ 37 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 20 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
തിരുത്തുകഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 152 പട്ടിക ജാതിക്കാരും 11 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക ജാതിക്കാരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
തിരുത്തുക86.76% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്. ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 92.66% ഉം സ്ത്രീകളുടേത് 81.46% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
തിരുത്തുക- ↑ [ https://www.census2011.co.in/data/village/410624-agajhola-orissa.html 2011ലെ സെൻസസ് കണക്കുകൾ]]