മധ്യ ന്യൂയോർക്കിലെ ഗ്ലേഷ്യൽ ഫിംഗർ തടാകങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതും ഉപരിതല വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനവുമുള്ള (സെനെക തടാകത്തേക്കാൾ ഒരൽപ്പം ചെറുത്) തടാകമാണ് കയുഗ തടാകം. ഇതിന് 40 മൈൽ (64 കിലോമീറ്റർ) നീളം മാത്രമേയുള്ളൂ. ഈ തടാകത്തിൻറെ ശരാശരി വീതി 1.7 മൈലും (2.7 കിലോമീറ്റർ) ഇതിന്റെ അറോറയ്ക്കടുത്തുള്ള ഏറ്റവും വിശാലമായ ഭാഗത്ത് 3.5 മൈൽ (5.6 കിലോമീറ്റർ) വീതിയുമാണുള്ളത്. തടാകത്തിൻറെ ഏറ്റവും ആഴമേറിയ ഭാഗത്ത് ഏകദേശം 435 അടി (133 മീറ്റർ) ആഴമുണ്ട്. തദ്ദേശീയ കെയുഗ ജനതയുടെ പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്.[1]

കയുഗ തടാകം
Cayuga Lake as viewed in the late afternoon from Cornell University
കയുഗ തടാകം is located in New York Adirondack Park
കയുഗ തടാകം
കയുഗ തടാകം
Location within New York
കയുഗ തടാകം is located in the United States
കയുഗ തടാകം
കയുഗ തടാകം
കയുഗ തടാകം (the United States)
സ്ഥാനംCayuga / Seneca / Tompkins counties, New York, US
ഗ്രൂപ്പ്Finger Lakes
നിർദ്ദേശാങ്കങ്ങൾ42°41′00″N 76°41′46″W / 42.68333°N 76.69611°W / 42.68333; -76.69611
Lake typeGround moraine
പ്രാഥമിക അന്തർപ്രവാഹംCayuga Inlet, Fall Creek, Taughannock Creek, Salmon Creek
Primary outflowsSeneca River
Catchment area2,033 കി.m2 (785 ച മൈ)
Basin countriesUnited States
പരമാവധി നീളം38 മൈ (61 കി.മീ)
പരമാവധി വീതി3.5 മൈ (5.6 കി.മീ)
Surface area172 കി.m2 (66 ച മൈ)
ശരാശരി ആഴം182 അടി (55 മീ)
പരമാവധി ആഴം435 അടി (133 മീ)
Water volume2.27 cu mi (9.5 കി.m3)
Residence time18.2 years
ഉപരിതല ഉയരം381.9 അടി (116.4 മീ)
Islands2 (Frontenac Island and Canoga Island)
അധിവാസ സ്ഥലങ്ങൾsee article

ഇറ്റാക്ക കോളേജിന്റെയും കോർനെൽ യൂണിവേഴ്സിറ്റിയുടെയും ആസ്ഥാനമായ ഇറ്റാക്ക നഗരം കയുഗ തടാകത്തിന്റെ തെക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.

കെയുഗ തടാകത്തിന്റെ കിഴക്കൻ തീരത്തുള്ള ഗ്രാമങ്ങളിലും വാസസ്ഥലങ്ങളിലും മിയേഴ്സ്, കിംഗ് ഫെറി, അറോറ, ലെവന്ന, യൂണിയൻ സ്പ്രിംഗ്സ്, കയുഗ എന്നിവ ഉൾപ്പെടുന്നു. തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുടനീളമായി സ്ഥിതിചെയ്യുന്ന കുടിയേറ്റ പ്രദേശങ്ങളിൽ ഷെൽ‌ഡ്രേക്ക്, പോപ്ലാർ ബീച്ച്, കനോഗ എന്നിവ ഉൾപ്പെടുന്നു.

തടാകത്തിനുള്ളിൽ രണ്ട് ചെറിയ ദ്വീപുകൾ സ്ഥിതിചെയ്യുന്നു. ഇതിലൊന്ന് യൂണിയൻ സ്പ്രിംഗ്സിനടുത്തുള്ള ഫ്രോണ്ടെനാക് ദ്വീപ് (നോർത്ത് ഈസ്റ്റ്) ആണ്. ഈ ദ്വീപിൽ ജനവാസമില്ല. രണ്ടാമത്തേതായ കനോഗ ദ്വീപ് (നോർത്ത് വെസ്റ്റ്) സ്ഥിതി ചെയ്യുന്നത് കനോഗ പട്ടണത്തിനടുത്താണ്. നിരവധി ക്യാമ്പുകളുള്ള ഈ ദ്വീപ് ഒരു വേനൽക്കാല അധിവാസ കേന്ദ്രമാണ്. കാനൻഡൈഗുവ തടാകത്തിലെ സ്ക്വാ ദ്വീപ് മാത്രമാണ് ഫിംഗർ തടാകങ്ങളിലെ മറ്റൊരു ദ്വീപ്.

  1. Baca, Keith A. (2007). Native American Place Names in Mississippi. University Press of Mississippi. p. 20. ISBN 978-1-60473-483-6.

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കയുഗ_തടാകം&oldid=3491622" എന്ന താളിൽനിന്ന് ശേഖരിച്ചത്