മറാത്തിഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് കമൽ ദേശായ് (Kamal Desai). ബെൽഗാം ജില്ലയിലെ യംകൻ മർദ്ദി എന്ന സ്ഥലത്തു ജനിച്ചു. ബെൽഗാമിലാണ് വിദ്യാഭ്യാസം. മറാത്തിയിൽ ബിരുദാനന്തരബിരുദം, ബോംബേ സർവകലാശാലയിൽ നിന്നു നേടി. മഹാരാഷ്ട്രയിലെ പല സർവകലാശാലകളിലും പഠിപ്പിച്ചിട്ടുണ്ട്. 1955 ലാണ് കമൽ ദേശായി എഴുത്ത് ആരംഭിച്ചത്. വിരമിച്ചതിനുശേഷം പൂനെയിലേക്ക് താമസം മാറി. ഹാറ്റ് ഘൽനാരി ബായ് അവരുടെ മികച്ച ഒരു നോവലാണ്.

  • രംഗ് (കഥകൾ - 1962)
  • രാത്രാൻ‌ദിൻ ആമ്ഹാ യുദ്ധാച്ചാ പ്രസംഗ് (നോവൽ - 1963)
  • കാലാ സൂര്യ (നോവൽ - 1972)
  • രംഗ് - 2 (കഥകൾ -1988)

Tharu, Susie J; Lalita, Ke (1993). Women Writing in India: The twentieth century. pp. 265–67. ISBN 1558610294. Miller, Jane Eldridge (2001). Who's who in Contemporary Women's Writing. pp. 81–82. ISBN 0415159806.

"https://ml.wikipedia.org/w/index.php?title=കമൽ_ദേശായ്&oldid=2397415" എന്ന താളിൽനിന്ന് ശേഖരിച്ചത്