സൈന്യത്തിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് അഥവാ കമ്മീഷൻഡ് ഓഫീസർ ആയി നിയമിക്കപ്പെടുന്നവർക്ക് നൽകുന്ന ഔദ്യോഗികരേഖയാണ് കമ്മീഷൻ എന്നറിയപ്പെടുന്നത്. സാധാരണയായി പ്രെസിഡന്റോ രാജാവോ പോലുള്ള രാഷ്ട്രനേതാക്കളാണ് ഈ രേഖയിൽ ഒപ്പുവക്കുന്നത്. കോമൺവെൽത്ത് ലോകത്ത് യു.കെ. ഒഴികെയുള്ള രാജ്യങ്ങളിൽ ഗവർണർ ജനറൽ ആണ് ഈ രേഖയിൽ ഒപ്പുവക്കുന്നത്.

ഗുസ്താവ് ആറാമൻ അഡോൾഫ് രാജാവ് ഒപ്പുവച്ച 1962-ലെ ഒരു സ്വീഡിഷ് കമ്മീഷൻ

ആദ്യകാലങ്ങളിൽ മിക്ക യൂറോപ്യൻ സേനകളിലും കമ്മീഷനുകൾ പണത്തിനുപകരം കൈമാറ്റം ചെയ്യുന്ന സമ്പ്രദായമുണ്ടായിരുന്നു. അതിലൂടെ ആ സൈനികപദവിയും കമ്മീഷൻ വാങ്ങുന്നയാൾക്ക് ലഭിച്ചിരുന്നു. കാലക്രമേണ് ഈ സമ്പ്രദായം നിർത്തലാക്കപ്പെട്ടു. ഈ രീതി ഏറ്റവുമവസാനം നിർത്തലാക്കിയത് ബ്രിട്ടീഷ് സൈന്യത്തിലാണ്.

"https://ml.wikipedia.org/w/index.php?title=കമ്മീഷൻ&oldid=1698663" എന്ന താളിൽനിന്ന് ശേഖരിച്ചത്