ജൈവികവ്യവസ്ഥകളുടെ ഗണിതീയ മാതൃകകൾ, കമ്പ്യൂട്ടേഷണൽ സിമ്യുലേഷൻ, സൈദ്ധാന്തിക നിരൂപണം, ഡേറ്റ അപഗ്രഥനം, എന്നിവയുടെ പ്രയുക്ത ശാസ്ത്ര മേഖലയാണ് കമ്പ്യൂട്ടേഷണൽ ബയോളജി. കമ്പ്യൂട്ടർ സയൻസ്, പ്രയുക്ത ഗണിതം, അനിമേഷൻ, സ്ഥിതിഗണിതം(Statistics), ജൈവ രസതന്ത്രം, രസതന്ത്രം, ബയോഫിസിക്സ്, തന്മാത്ര ജീവശാസ്ത്രം, ജനിതകശാസ്ത്രം, ജീനോമിക്സ്, പരിണാമ ശാസ്ത്രം, ന്യൂറോസയൻസ്, ദൃശ്യചിത്രണം എന്നീ ശാസ്ത്രശാഖകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഇന്റർ-ഡിസിപ്ളിനറി വൈ‍ജ്ഞാനിക രംഗം ആണ് കമ്പ്യൂട്ടേഷണൽ ബയോളജിയുടേത്.

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടേഷണൽ_ബയോളജി&oldid=2354751" എന്ന താളിൽനിന്ന് ശേഖരിച്ചത്