ജനപ്രിയ നോവലുകളുടെ രചനയിലൂടെ ശ്രദ്ധേയയായ ഒരു മലയാള സാഹിത്യകാരിയാണ് കമലാ ഗോവിന്ദ് (ജനനം: 1965). വിവിധ ആനുകാലികങ്ങളിലായി എൺപതോളം നോവലുകൾ എഴുതിയിട്ടുണ്ട്. ഗിരിജ ശങ്കർ എന്ന തൂലികാ നാമത്തിലും എഴുതിയിട്ടുണ്ട്. മുപ്പത്തിയഞ്ചിൽപരം നോവലുകൾ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന തിരകൾ (1984), വിട പറയാൻ മാത്രം (1988) എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്.

കമലാ ഗോവിന്ദ്
ജനനംകോട്ടയം, കേരള, ഇന്ത്യ
തൊഴിൽനോവലിസ്റ്റ്
ദേശീയതഇന്ത്യൻ
Genreനോവൽ
ശ്രദ്ധേയമായ രചന(കൾ)
  • തിരകൾ
  • പവിത്ര ജയിലിലാണ്
  • പ്രദക്ഷിണം
കുട്ടികൾനീതു, നിഷ, കാവ്യ
രക്ഷിതാവ്(ക്കൾ)ഗോവിന്ദനാശാരി. സരോജിനി

ആദ്യകാലം

തിരുത്തുക

1955 ൽ കോട്ടയത്ത് സരോജിനി, ഗോവിന്ദനാശാരി എന്നിവരുടെ മകളായി ജനിച്ചു. നാട്ടകം ഗവ.ഹൈസ്കൂൾ, നാട്ടകം ഗവ.പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. പൊതുമരാമത്തു വകുപ്പിൽ ജോലി ചെയ്യുന്ന കാലത്ത് സാഹിത്യ രചനയിലേയ്ക്കു തിരിഞ്ഞു. 1982 ൽ മംഗളം വാരികയിൽ “തിരകൾ” എന്ന നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യരംഗ പ്രവേശനം. വിവിധ ആനുകാലികങ്ങളിലായി എൺപതിലധികം നോവലുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മുപ്പത്തിയഞ്ചിൽപരം നോവലുകൾ ഇതിനകം പുസ്തകരൂപത്തിൽ വരികയുണ്ടായി. രണ്ടെണ്ണം തമിഴിലേയ്ക്കും പതിനഞ്ചെണ്ണം കന്നടയിലേക്കും പരിഭാഷപ്പെടുത്തി. രണ്ടു നോവലുകൾ സിനിമയായിട്ടുണ്ട്. പത്ത് നോവലുകൾ ടെലിവിഷൻ സീരിയലുകളായി.

പ്രധാന കൃതികൾ

തിരുത്തുക
  1. തിരകൾ
  2. പവിത്ര ജയിലിലാണ്
  3. പ്രദക്ഷിണം
  4. വൈശാഖ സന്ധ്യകൾ
  5. തൂവൽകൊട്ടാരം
  6. ഞാൻ ഉണ്ണിവർമ്മ
  7. അർപ്പിതം
  8. ഓർക്കാൻ ഒരുപിടി ഓർമ്മകൾ
  9. ഒരു പകലിന്റെ പ്രയാണം
  10. അപൂർണശ്രുതി
  11. വസുന്ധരാ മെഡിക്കൽസ്
  12. നീയെന്റെ ജീവനാണോമനേ
  13. ഒടുവിൽ സെലീന പറഞ്ഞു
  14. തൂക്കുമഞ്ചം
  15. രമ്യകം
  16. മുൾമുനകൾ ഒരു പൂവ്
  17. ഏതോ ചില്ലയിൽ എന്റെ ഇണക്കുരുവി
  18. വരൂ രാജകുമാരാ
  19. കാണാതിരുന്നെങ്കിൽ
  20. വിവാഹപ്പിറ്റേന്ന്
  21. ബന്ധങ്ങളേ വിട
  22. എന്നോമൽപ്പൂവേ
  23. സൂര്യനു താഴെ ഒരാൾ
  24. കാമദ
  25. അമല
  26. നീ വന്ന നാൾ
  27. ജലരേഖ
  28. സ്‌നേഹം
  29. രാശി
  30. എതിരേ വീട്ടിൽ ഒരു കുട്ടി
  31. സ്‌നേഹതീർത്ഥം
  32. ശരമഞ്ചൽ
  33. സൂസന്ന
  34. ചിറകില്ലാപ്പക്ഷി
  35. ഓമം
  36. സഹനം
  37. പുറകോട്ടൊഴുകാതെ
  38. അനുയാത്ര
  39. വൈഗ ഐ.പി.എസ്.
  40. കൊലുസ്
  41. അനിയത്തീ നിനക്കായി
  42. അച്ഛന്റെ മക്കൾ
  43. വസുന്ധര
  44. അഥീന
  45. നിനക്കായ്
  46. പെറ്റമ്മ
  47. അമ്മയ്ക്കായ്
  48. സെയിൽസ് ഗേൾ
  49. കുപ്പിവളകൾ
  50. മഷിത്തൂവൽ
  51. സ്നേഹദൂരത്തൊരു കാത്തിരിപ്പ്
  52. സീതേ, നീ കരയരുത്
  53. സ്വർണ്ണക്കൂട്
  54. നിൽക്കൂ ഒന്നു പറയട്ടെ
  55. എന്നും കാത്തിരുന്നു
  56. സ്നേഹദൂരം
  57. മൺചെരാത്
  58. വിരൽത്തുമ്പ്
  59. തുമ്പപ്പൂവ്
"https://ml.wikipedia.org/w/index.php?title=കമലാ_ഗോവിന്ദ്&oldid=4301941" എന്ന താളിൽനിന്ന് ശേഖരിച്ചത്