കഫീൻ അമിതമായി കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ലഹരിയുടെ അവസ്ഥയാണ് കഫീനിസം. കഫീന്റെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട പലതരം ശാരീരികവും മാനസികവുമായ അസുഖകരമായ ലക്ഷണങ്ങളെ ഇത് ഉൾക്കൊള്ളുന്നു.[1]

കഫീനിസം
മറ്റ് പേരുകൾകഫീൻ ഓവർഡോസ്
സ്പെഷ്യാലിറ്റിടോക്സിക്കോളജി, സൈക്കാട്രി

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് കഫീൻ. ലോക ജനസംഖ്യയുടെ 80% കഫീൻ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗിക്കുന്നു.[2] ഇത് കോഫി, ചായ എന്നിവയിൽ നിന്ന് വേർതിരിച്ചെടുത്തതാണ്. കൂടുതലായി ഉപയോഗിക്കപ്പെടുന്ന ചില പാനീയങ്ങളായ കൊക്കോ, ചോക്ലേറ്റ്, ശീതളപാനീയങ്ങൾ, പ്രത്യേകിച്ച് "കോള" പാനീയങ്ങൾ എന്നിവയിൽ കഫീൻ കാണപ്പെടുന്നു. കൂടാതെ "എനർജി ഡ്രിങ്കുകൾ", മറ്റ് ഭക്ഷണപദാർത്ഥങ്ങൾ എന്നിവയിലെ പ്രധാന ഘടകമാണിത്.[1]

നിരവധി മരുന്നുകളുടെ ഒരു ഘടകമാണ് കഫീൻ. അവയിൽ പലതും കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന (ഓവർ-ദ-കൌണ്ടർ) മരുന്നുകളാണ്. ശരീരത്തിലുടനീളം പ്രവർത്തിക്കുന്ന ഫാർമക്കോളജിക്കൽ ഇഫക്റ്റുകൾ ഉള്ള ഒരു മരുന്നായാണ് കഫീനെ പരിഗണിക്കുന്നത്.

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക
 
കഫീൻ ലഹരിയുടെ പ്രാഥമിക ലക്ഷണങ്ങൾ[3]

ശാരീരിക ക്ഷീണം കുറയ്ക്കുന്നതിനും മയക്കവും ഉറക്കവും തടയുന്നതിനും മാനസിക ജാഗ്രതയും ഉറക്കവും നിലനിർത്തുന്നതിനും പുനസ്ഥാപിക്കുന്നതിനും മിതമായ അളവിൽ കഫീൻ ഉപയോഗിക്കുന്നു. എങ്കിലും ഉയർന്ന അളവിലുള്ള ഉപയോഗത്തിൽ ഈ ഉത്തേജക ഫലങ്ങൾ അമിതമായിത്തീരുകയും ഒപ്പം കഫീനിസം എന്ന് വിശേഷിപ്പിക്കുന്ന ഒരു ഡിസ്ഫോറിയ‍ അവസ്ഥയുടെ അസുഖകരമായ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഈ ലക്ഷണങ്ങളിൽ അസ്വസ്ഥത, ക്ഷോഭം, ഉറക്കമില്ലായ്മ, തലവേദന, കഫീൻ ഉപയോഗത്തിന് ശേഷം നെഞ്ചിടിപ്പ് എന്നിവ ഉണ്ടാകുന്നു.[4]

കഫീൻ ഉപഭോഗം പ്രതിദിനം 1-1.5 ഗ്രാം എത്തുമ്പോൾ സാധാരണയായി കഫിനിസം സംഭവിക്കുന്നു.[5]

ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് അനുസരിച്ച്, കഫീൻ അമിതമായി കഴിക്കുന്നത് കേന്ദ്ര നാഡീവ്യവസ്ഥയുടെ അമിതമായ ഉത്തേജനത്തിന് കാരണമാകുമെന്നും കഫീൻ ഇൻടോക്സിക്കേഷൻ്റെ അനിവാര്യമായ സവിശേഷതയാണ് സമീപകാലത്തെ കഫീൻ ഉപഭോഗം എന്നും പറയുന്നു. ഈ രോഗനിർണയത്തിന് കഫീൻ ഉപയോഗത്തിനിടയിലോ അതിന് തൊട്ടുപിന്നാലെയോ പ്രകടിപ്പിക്കുന്ന കുറഞ്ഞത് അഞ്ച് അടയാളങ്ങളോ ലക്ഷണങ്ങളോ (12 എണ്ണ പട്ടികയിൽ നിന്ന്) ഉണ്ടായിരിക്കണം.[6] ഒരു വ്യക്തി ഏതെങ്കിലും ഉറവിടത്തിൽ നിന്ന് വലിയ അളവിൽ കഫീൻ കഴിക്കുമ്പോൾ ഈ സിൻഡ്രോം പതിവായി സംഭവിക്കുന്നു (ഉദാ. 400–500 മില്ലിഗ്രാമിൽ കൂടുതൽ ഒരു സമയത്ത് ഉപഗോഗിക്കുമ്പോൾ).

അടയാളങ്ങളും ലക്ഷണങ്ങളും രണ്ട് ഗ്രൂപ്പായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് ഏകദേശം 100 മില്ലിഗ്രാം വരെ കഫീൻ (ഏകദേശം ഒരു കപ്പ് ചേരുവയുള്ള കാപ്പിയിൽ അടങ്ങിയിരിക്കുന്ന അളവ്) കഴിച്ചതിനുശേഷം ദൃശ്യമാകും. ഉയർന്ന അളവിൽ (പ്രതിദിനം 1 ഗ്രാമിൽ കൂടുതൽ) കഴിക്കുന്നവരിൽ ഉണ്ടാകുന്ന മറ്റൊരു കൂട്ടം ലക്ഷണങ്ങൾ കൂടിയുണ്ട്.

കുറഞ്ഞ ഡോസ് മൂലമുള്ള ലക്ഷണങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.

  1. വിശ്രമരാഹിത്യം,
  2. മനശ്ചാഞ്ചല്യം,
  3. ആകാംക്ഷ
  4. ഉറക്കമില്ലായ്മ,
  5. വിളറിയ മുഖം,
  6. ഡൈയൂറിസിസ് (വർദ്ധിച്ച അളവിലുള്ള മൂത്രം)
  7. വയറിനുള്ളിലെ അസ്വസ്ഥത.

ഉയർന്ന അളവിലുള്ള കഫീനുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു

  1. പേശി വലിവ്
  2. ചിന്തയുടെയും സംസാരത്തിന്റെയും ഇഴയൽ
  3. ടാക്കിക്കാർഡിയ, കാർഡിയാക് ആറൈഥ‍്‍മിയ‍,
  4. ഇൻഎക്സോസ്റ്റിബിലിറ്റി (അക്ഷയത)
  5. സൈക്കോമോട്ടർ അജിറ്റേഷൻ,[1]
  6. അനോറെക്സിയ (വിശപ്പില്ലായ്മ).

കഫീൻ ലഹരിയുടെ ലക്ഷണങ്ങൾ മറ്റ് ഉത്തേജക മരുന്നുകളുടെ അമിത ഡോസിന്റെ ലക്ഷണങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്.[3] വളരെ വലിയ അളവിലുള്ള കേസുകളിൽ, മതിഭ്രമം, വിഷാദം, തീരുമാനമെടുക്കുന്നതിലെ വീഴ്ച, വ്യതിചലനം, വ്യാമോഹങ്ങൾ, ശരീരഭാരം കുറയൽ, വിശപ്പ് കുറയൽ, ഭ്രമാത്മകത അല്ലെങ്കിൽ സൈക്കോസിസ് എന്നിവ ഉണ്ടാകാം.[7][8]

കഫീൻ അമിതമായി കഴിച്ചാൽ മരണം വരെയും സംഭവിക്കാം.[9][10] മനുഷ്യരിൽ കഫീന്റെ എൽഡി 50 വ്യക്തിഗത സംവേദനക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. ഇത് ഏകദേശം ഒരു കിലോഗ്രാം ശരീര ഭാരത്തിന് 150–200 മില്ലിഗ്രാം (70 കിലോഗ്രാം ഭാരമുള്ള മുതിർന്നവർക്ക് 75–100 കപ്പ് കാപ്പി) ആണ്.[11] എളുപ്പത്തിൽ ലഭ്യമായ പൊടിച്ച കഫീൻ സപ്ലിമെന്റുകളുടെ അമിത അളവ് മൂലം നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.[12] ജനിതകമോ വിട്ടുമാറാത്ത കരൾ രോഗമോ മൂലം കഫീന്റെ ഉപാപചയം കുറവുള്ള വ്യക്തികളിൽ മരണകാരണമായേക്കാവുന്ന അളവ് സാധാരണക്കാരിൽ ഉള്ളതിനേക്കാൾ കുറവായിരിക്കും.[13] സിറോസിസ് ബാധിച്ചവരിൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[14]

ചികിത്സ

തിരുത്തുക

നേരിയ തോതിലുള്ള കഫീൻ ലഹരി ഒഴിവാക്കാൻ അവയുടെ ലക്ഷണങ്ങൾക്കുള്ള സാന്ത്വനചികിത്സ‍‍യിലൂടെ പരിഹരിക്കാൻ സാധിക്കും. കഠിനമായ ലഹരിക്ക് പെരിറ്റോണിയൽ ഡയാലിസിസ്, ഹീമോഡയാലിസിസ് അല്ലെങ്കിൽ ഹീമോഫിൽട്രേഷൻ എന്നിവ ആവശ്യമായി വന്നേക്കാം.[3] കഫീൻ ഉപയോഗം നിയന്ത്രണത്തിലാക്കുന്നതിന് കഫീൻ പാനീയങ്ങൾ, കുറിപ്പടിയില്ലാതെ മേടിക്കുന്ന മരുന്നുകൾ, ഭക്ഷണത്തിലെ മറ്റ് കഫീൻ ഉറവിടങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം ആവശ്യമാണ്. അത്തരം വിവരങ്ങൾ ലഭിക്കുന്നത് എളുപ്പമല്ല. തയ്യാറാക്കിയ രീതിയെ അടിസ്ഥാനമാക്കി കാപ്പി, ചായ തുടങ്ങിയവയിലെ ചേരുവകളുടെ ഉള്ളടക്കം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.[15]

"ഒരു കപ്പ് കാപ്പി" എന്നതിന് കൃത്യമായ മാനദണ്ഡമില്ല. കോള പാനീയങ്ങളുടെയും മിക്ക എനർജി ഡ്രിങ്കുകളുടെയും കഫീൻ ഉള്ളടക്കം നിർണ്ണയിക്കാൻ പ്രയാസമാണ്. കാരണം മിക്ക ഡ്രിങ്കുകളിലും ലേബലുകളിൽ കൃത്യമായ അളവ് സൂചിപ്പിക്കുന്നില്ല. ചില ശീതളപാനീയങ്ങളിൽ കഫീൻ ഡോസുകൾ 20 മുതൽ 30 മില്ലിഗ്രാം വരെയാണ്. അതുപോലെ ചില എനർജി ഡ്രിങ്കുകളിൽ 350 മില്ലിഗ്രാമോ അതിൽ കൂടുതലോ ഉണ്ടാകാം. ചില ഇൻറർനെറ്റ് വെബ് സൈറ്റുകൾ പാനീയങ്ങളുടെ കഫീൻ ഉള്ളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക പട്ടികകൾ ലഭ്യമല്ല. അത് കൂടാതെ ബ്രാൻഡുകളുടെ എണ്ണം നിരന്തരം വർദ്ധിക്കുന്നതും ഒരു പ്രശ്നമാണ്.[1]

ഭക്ഷണത്തിൽ നിന്ന് കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങളുടെ എല്ലാ ഉപഭോഗവും പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നത് സാധാരണയായി ശുപാർശ ചെയ്യുന്നില്ല. അങ്ങനെ ചെയ്താൽ തലവേദന, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടെയുള്ള കഫീൻ വിത്ഡ്രോവൽ ലക്ഷണങ്ങൾ വ്യക്തിക്ക് അനുഭവപ്പെടാം. ഇത്തരം ഗുരുതരമായ ലക്ഷണങ്ങൾ ഒഴിവാക്കാൻ കഫീൻ ഉപഭോഗം ക്രമേണ കുറയ്ക്കാൻ ശുപാർശ ചെയ്യുന്നു.[1][15]

എപ്പിഡെമോളജി

തിരുത്തുക

സാധാരണ ജനങ്ങളിൽ കഫീനിസത്തിന്റെ വ്യാപനത്തെക്കുറിച്ച് ശരിയായ ധാരണയില്ല. മിക്ക ആളുകൾക്കും ഈ അസുഖം പരിചിതമാണെങ്കിലും ഇത് സാധാരണഗതിയിൽ വൈദ്യശാസ്ത്രപരമായി രോഗനിർണയം നടത്താതെ തന്നെ തുടരുന്നു. കാരണം കഫീൻ ഉപയോഗത്തെക്കുറിച്ച് രോഗികളോട് ചോദിക്കുന്നത് വളരെ അപൂർവമാണ്.[2]

  1. 1.0 1.1 1.2 1.3 1.4 Stolerman, Ian P. (2010). Encyclopedia of Psychopharmacology (Online-Ausg. ed.). Berlin, Heidelberg: Springer-Verlag Berlin Heidelberg. pp. 261–264. ISBN 978-3-540-68706-1.
  2. 2.0 2.1 Iancu, I; Strous, RD (February 2006). "Caffeine intoxication: history, clinical features, diagnosis and treatment". Harefuah. 145 (2): 147–51, 163–4. PMID 16509422.
  3. 3.0 3.1 3.2 "Caffeine (Systemic)". MedlinePlus. 25 May 2000. Archived from the original on 23 February 2007. Retrieved 3 August 2009.
  4. Iancu I, Olmer A, Strous RD (2007). "Caffeinism: History, clinical features, diagnosis, and treatment". In Smith BD, Gupta U, Gupta BS (eds.). Caffeine and Activation Theory: Effects on Health and Behavior. CRC Press. pp. 331–344. ISBN 978-0-8493-7102-8. Retrieved 15 January 2014.
  5. "Neuropsychiatric effects of caffeine". Advances in Psychiatric Treatment. 11 (6): 432–439. 2005. doi:10.1192/apt.11.6.432.
  6. American Psychiatric Association (1994). Diagnostic and Statistical Manual of Mental Disorders (4th ed.). American Psychiatric Association. ISBN 978-0-89042-062-1.
  7. "Caffeine overdose". MedlinePlus. 4 April 2006. Retrieved 3 August 2009.
  8. "Physiology and pathophysiology of the calcium store in the endoplasmic reticulum of neurons". Physiological Reviews. 85 (1): 201–79. January 2005. doi:10.1152/physrev.00004.2004. PMID 15618481.
  9. "Caffeine fatalities – four case reports". Forensic Science International. 139 (1): 71–3. January 2004. doi:10.1016/j.forsciint.2003.09.019. PMID 14687776.
  10. "FDA Consumer Advice on Powdered Pure Caffeine". FDA. Retrieved 20 August 2014.
  11. Peters JM (1967). "Factors Affecting Caffeine Toxicity: A Review of the Literature". The Journal of Clinical Pharmacology and the Journal of New Drugs. 7 (3): 131–141. doi:10.1002/j.1552-4604.1967.tb00034.x. Archived from the original on 12 January 2012.
  12. Murray Carpenter. "Caffeine powder poses deadly risks". New York Times. Retrieved 18 May 2015.
  13. "Caffeine metabolism in patients with chronic liver disease". Scandinavian Journal of Clinical and Laboratory Investigation. 55 (3): 229–42. May 1995. doi:10.3109/00365519509089618. PMID 7638557.
  14. Fricker M (12 October 2013). "John Jackson: Family of dad who died from caffeine overdose after eating MINTS want them removed from sale". Daily Mirror. Retrieved 13 October 2013.
  15. 15.0 15.1 Haenel, H. (1992). "J. E. James: Caffeine and Health. 432 Seiten. Academic Press, London, San Diego, New York u. a. Preis: 29,50 £; 59,95 $". Food/Nahrung. 36 (4): 431. doi:10.1002/food.19920360453.
"https://ml.wikipedia.org/w/index.php?title=കഫീനിസം&oldid=3774749" എന്ന താളിൽനിന്ന് ശേഖരിച്ചത്