കപ്രശ്ശേരി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് കപ്രശ്ശേരി. സേലം മുതൽ കൊച്ചി വരെ നീളുന്ന ദേശീയ പാത 544 ൽ (ഇന്ത്യ) (പഴയ NH47) ഇത് സ്ഥിതി ചെയ്യുന്നു. കേരളത്തിലെ രണ്ട് പ്രധാന പട്ടണങ്ങളായ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കപ്രശ്ശേരി Kapprassery | |
---|---|
Rural, Village | |
Govt. UP School, Kaprassery | |
Coordinates: 10°08′29″N 76°21′43″E / 10.141419°N 76.361822°E | |
Country | India |
State | Kerala |
District | Ernakulam |
(2001) | |
• ആകെ | 2,000 approx. |
Demonym(s) | Kaprasserian |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683585 |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-41 |
Sex ratio | 0.9689 ♂/♀ |
വെബ്സൈറ്റ് | www |
അവലോകനം
തിരുത്തുകആലുവ, അങ്കമാലി, കാലടി, കൊച്ചിൻ എയർപോർട്ട്, കാഞ്ഞൂർ എന്നിവയെ ബന്ധിപ്പിക്കുന്ന പാതകളുടെ ഒരു ശൃംഖലയുമായി ഇത് ബന്ധിപ്പിക്കപ്പെടുന്നു. ഇവിടെയുള്ള മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രാമത്തിലെ ഒരു പ്രധാന അടയാളമാണ്. കപ്രശ്ശേരിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രം. ചേരിക്കണ്ടക്കാവ് ഭഗവതി ക്ഷേത്രം, കുറുവപ്പള്ളം വനദുർഗ ക്ഷേത്രം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു. 1976-ൽ സ്ഥാപിതമായ കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ ചർച്ച് ഗ്രാമത്തിൻ്റെ ഹൃദയഭാഗത്താണുള്ളത്. ഇവിടെനിന്ന് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഏകദേശം 4 കിലോമീറ്ററും ആലുവ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 7 കിലോമീറ്റർ ദൂരവുമുണ്ട്.