കപ്പ ബിരിയാണി

കേരളത്തിലെ വിഭവം

കേരളത്തിൽ, പ്രത്യേകിച്ചു മധ്യകേരളത്തിൽ വളരെ അധികം പ്രചാരത്തിൽ ഉള്ള ഒരു ഭക്ഷണവിഭവമാണു കപ്പ ബിരിയാണി. എല്ലും കപ്പ , കപ്പ ഇറച്ചിയും എന്നീ പേരുകളിലും അറിയപ്പെടുന്ന കപ്പ ബിരിയാണി തട്ടുകടകളിലും കള്ളുഷാപ്പുകളിലും ഒരു പ്രധാന വിഭവമാണ്. വേവിച്ച പുഴുക്കു പരുവത്തിലായ കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറക്കാറുള്ളതെങ്കിലും കോഴി ഇറച്ചി, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയോടൊപ്പവും തയ്യാറാക്കാറുണ്ട്.

കപ്പ ബിരിയാണി
പ്രമാണം:DSCN2143.JPG
കപ്പ ബിരിയാണി
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കേ ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: കപ്പ, ഇറച്ചി

എറണാകുളത്തിന്റെ കിഴക്കൻ മേഖലകളിലും കോട്ടയം ജില്ലയിലും ഇടുക്കി ജില്ലയിലും ക്രിസ്ത്യൻ വിവാഹങ്ങൾക്കായി തലേ ദിവസം മിക്കയിടത്തും എല്ലും കപ്പയും പ്രധാന വിഭവമാണ്. ചിലയിടങ്ങളിൽ ഈ വിഭവം ഏഷ്യാഡ്‌ എന്ന പേരിലാണ്  അറിയപ്പെടുന്നത്.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=കപ്പ_ബിരിയാണി&oldid=3773910" എന്ന താളിൽനിന്ന് ശേഖരിച്ചത്