കപ്പറാവോ ദേശീയോദ്യാനം
കപ്പറാവോ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Caparaó) ബ്രസീലിലെ മിനാസ് ഗെറൈസ്, എസ്പിറിറ്റോ സാന്തോ സംസ്ഥാനങ്ങളുടെ അതിരുകൾക്കിടയിൽ സ്ഥിതിചെയ്യുന്നത കാപ്പറാവോ പർവ്വതനിരകളെ സംരക്ഷിക്കുന്നതനായി 1961 ൽ രൂപീകരിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ്. ബ്രസീലിലെ ഉയരം കൂടി പർവ്വതങ്ങളിലൊന്നായ പികോ ഡ ബൻഡേറിയ സ്ഥിതിചെയ്യുന്നതിവിടെയാണ്.
കപ്പറാവോ ദേശീയോദ്യാനം | |
---|---|
Parque Nacional do Caparaó | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Manhuaçu, Minas Gerais |
Coordinates | 20°25′52″S 41°47′20″W / 20.431°S 41.789°W |
Area | 31,800 ഹെക്ടർ (79,000 ഏക്കർ) |
Designation | National park |
Created | 24 May 1961 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകസർക്കാർ ഉത്തരവ് 50146 പ്രകാരം 1961 മെയ് 24 നാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്.[1] അക്കാലത്തെ പ്രസിഡൻറായിരുന്നു ജാനിയോ ക്വാഡ്രോസ് മുൻകയ്യെടുത്തു സ്ഥാപിച്ച ഈ ദേശീയോദ്യാനം ആകെ 33,000 ഹെക്ടർ (82,000 ഏക്കർ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുക എന്നിവയായിരുന്നു ഈ ദേശീയോദ്യാനം രൂപീകരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ.[2]