കന്നി (നായ)
തമിഴ്നാട്ടിൽ കാണപ്പെടുന്ന ഒരു നായ ജനുസ്സ് ആണ് കന്നി. കന്നി എന്നാൽ തമിഴിൽ കന്യക എന്നാണ് അർത്ഥമാക്കുന്നത്. വിവാഹത്തിന് സ്ത്രീധനമായി ഇവയെ നൽകുന്നതിനാലാണ് ഈ പേരു വന്നത്. ഇതിനെ നായാട്ടിനായി ഉപയോഗിച്ചിരുന്നു.
കന്നി | |
---|---|
Origin | ഇന്ത്യ |
Breed status | Not recognized as a breed by any major kennel club. |
Dog (domestic dog) |
ശരീരപ്രകൃതി
തിരുത്തുകസാധാരണയായി ഈ നായ കറുപ്പ് , തവിട്ട് നിറത്തിൽ കാണപ്പെടുന്നു. കാലും നെഞ്ചും വെള്ള നിറത്തിലായിരിക്കും.ഇളം നിറത്തിലും ഇവ കാണപ്പെടും , ഇതിനെ പാൽക്കന്നി എന്നു വിളിക്കുന്നു.ആൺ പട്ടി 25 ഇഞ്ചും പെൺ പട്ടി 22 ഇഞ്ചും ഉയരം കാണിക്കുന്നു.ചിലവ 32 ഇഞ്ച് ഉയരം വെച്ചതായും പറയപ്പെടുന്നു.
ചരിത്രം
തിരുത്തുകതിരുനെൽവേലി, പൊള്ളാച്ചി, കോവിൽപ്പട്ടി, കഴുഗുമലൈ, ശിവകാശി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ഇവയെ കാണപ്പെടുന്നു.
പുറത്തെ കണ്ണികൾ
തിരുത്തുക- News article Archived 2010-03-10 at the Wayback Machine.