കന്നഡ ലിപി
ബ്യാരി ഭാഷയും എഴുതുവാൻ കന്നട ലിപി ഉപയോഗിക്കുന്നു
കന്നഡ ಕನ್ನಡ | |
---|---|
ഇനം | ആബുഗിഡ |
ഭാഷ(കൾ) | കന്നഡ, കൊങ്കണി, തുളു |
കാലഘട്ടം | ക്രി.പൂ. 230 തൊട്ട് ഇക്കാലം വരെ [1] |
മാതൃലിപികൾ | → 'കന്നഡ
ಕನ್ನಡ' |
സഹോദര ലിപികൾ | തെലുങ്ക് ലിപി സിംഹള ലിപി പെഗുവൻ ലിപി |
യൂണിക്കോഡ് ശ്രേണി | U+0C80–U+0CFF |
ISO 15924 | Knda |
Note: This page may contain IPA phonetic symbols in Unicode. |
കന്നഡ ലിപി (ಕನ್ನಡ ಲಿಪಿ) ബ്രാഹ്മിക്ക് ഭാഷാകുടുംബത്തിലെ ആബുഗിഡ ഭാഷാസമൂഹത്തിൽ പെട്ട ലിപിയാണ്.[2] മുഖ്യമായും കന്നഡ ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണിത്. തുളു, കൊങ്കിണി, കൊഡവ എന്നീ ഭാഷകളും എഴുതാനായി കന്നഡ ലിപി ഉപയോഗിക്കുന്നുണ്ട്. തുളുവും കൊങ്കണിയും എഴുതാൻ കന്നഡ ലിപി ഉപയോഗിക്കുന്നു. [3][4] അതേ പോലെ തന്നെ ഗോയ്ക്കനാഡി എന്ന് പേരുള്ള കദംബ ലിപിയുമായി സാമ്യമുള്ള കന്നഡ ലിപിയാണ് ഇന്ന് ഗൊവ എന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിൽ കൊങ്കണി എഴുതാൻ ഉപയോഗിച്ചിരുന്നത്.[5]
ചരിത്രം
തിരുത്തുകകന്നഡ ലിപി ഏതാണ്ട് പത്താം ശതകത്തിൽ വികസിച്ച പഴയ കന്നഡ ലിപിയിൽ നിന്നാണ് രൂപംകൊണ്ടത്.[6][7] പഴയ കന്നഡ ലിപി ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ വികസിച്ച കദംബ ലിപിയുടെ തുടർച്ച തന്നെയാണ്. കദംബ ലിപി പ്രാചീന-പഴയ-കന്നഡ ലിപിയിൽ നിന്നാണ് രൂപം കൊണ്ടത്. [8] പ്രാചീന-പഴയ-കന്നഡ ലിപി ക്രി.പൂ. മൂന്നാം ശതകത്തിലാണ് ബ്രാഹ്മി ലിപിയിൽ നിന്ന് വികസിച്ചത്. അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ പ്രാചീന-പഴയ-കന്നഡ ലിപിയിലുള്ള എഴുത്തുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
വർണ്ണമാല
തിരുത്തുകപ്രധാന ലേഖനം വർണ്ണമാല
ലിപി സാദൃശ്യങ്ങൾ
തിരുത്തുകപ്രധാന ലേഖനം ലിപി സാദൃശ്യങ്ങൾ
കൂടുതൽ വായനയ്ക്ൿ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Kannada, Stone inscriptions". Archived from the original on 2013-06-25. Retrieved 2014-07-03.
- ↑ Campbell, George L. (1997-11-06). Handbook of scripts and alphabets (1st ed.). Routledge, New York. pp. 84–5. ISBN 978-0-415-13715-7. OCLC 34473667. Retrieved 2007-02-23.
- ↑ "An Appeal". ബേള പള്ളി. Archived from the original on 2014-08-01. Retrieved 2014-06-30.
- ↑ Cardona, George; Jain, Dhanesh (2007). The Indo-Aryan Languages. Routledge. pp. 804, 805. ISBN 978-0-415-77294-5.
- ↑ National Archives of India (1985). Indian archives, Volume 34. National Archives of India. p. 4.
- ↑ "Kannada". Retrieved 2009-05-07.
- ↑ "Old Kannada". Retrieved 2009-05-07.
- ↑ "Kadamba". Retrieved 2009-05-07.