മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടമാണ് കനോലി പ്ലോട്ട് എന്ന പേരിലുള്ള നിലമ്പൂർ തേക്ക്തോട്ടം. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിനു 5.675 ഏക്കർ വിസ്തൃതിയുണ്ട്.[1] ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്ച്.വി കനോലിയുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ലാണ് ഈ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്.[2]ഈ തോട്ടം നിർമ്മിക്കാൻ ഡോക്ടർ റെഗ്‌സ് ബർഗ്ഗിന്റെയും സഹായം ഉണ്ടായിരുന്നു.[3]

കനോലി പ്ലോട്ടിലേക്കുള്ള കടത്തു ജങ്കാർ
  1. "കനോലി പ്ളോട്ട് ലോക പൈതൃക പട്ടികയിലേക്ക്". മാധ്യമം ദിനപത്രം. 10 ജൂലൈ 2011. Archived from the original on 2011-12-10. Retrieved 2011-10-08.
  2. "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ഓൺലൈൻ. 2014-09-13. Archived from the original on 2014-09-15. Retrieved 2014-09-15.{{cite news}}: CS1 maint: bot: original URL status unknown (link)
  3. അഡ്വ. ടി.ബി. സെലുരാജ്‌ (സെപ്റ്റംബർ 13, 2014). "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ദിനപത്രം. Archived from the original on 2014-09-16. Retrieved സെപ്റ്റംബർ 16, 2014.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനോലി_പ്ലോട്ട്&oldid=3774527" എന്ന താളിൽനിന്ന് ശേഖരിച്ചത്