കനകരാഘവൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കനകരാഘവൻ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമാണ്. എട്ടേകാൽ സെക്കൻറ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.[1][2][3] ചിത്രത്തിന്റെ സംഭാഷണം ഇദ്ദേഹം ടോമിയോടൊപ്പം രചിച്ചു.[3] പുറമെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെൻററി ചിത്രങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തു വരുന്നു. ഇമകൾ സുതാര്യമാകുമ്പോൾ എന്നതാണ് പ്രധാന കൃതി. ഒഴിവ് ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ്.[4] പുറമെ നൂറിൽ പരം ബാലസാഹിത്യ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്.[അവലംബം ആവശ്യമാണ്] ഹ്രസ്വ ചിത്രങ്ങളായ ഗ്രാഫ്, മൂന്നാമത്തെ സൂചി എന്നിവയ്ക്ക് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കനകരാഘവൻ എഡിറ്ററുമാണ്. ഭോപ്പാലിലെ ബീഗം ഭരണാധികാരികൾ എന്ന പുസ്തകം എഡിറ്റുചെയ്തതിൽ പ്രധാന പുസ്തകമാണ്. ഷെഹര്യാർ എം. ഖാൻ രചിച്ച പുസ്തകത്തിന്റെ പരിഭാഷയാണത്.
അവലംബം
തിരുത്തുക- ↑ http://www.malayalasangeetham.info/displayProfile.php?category=dialog&artist=Kanakaraghavan
- ↑ http://www.m3db.com/artists/35102
- ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-05. Retrieved 2014-06-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-06-16.