ഹിന്ദു ഐതിഹ്യത്തിൽ ദക്ഷപ്രജാപതിയുടെ പുത്രിയും കശ്യപന്റെ പത്നിയും നാഗങ്ങളുടെ മാതാവുമാണ് കദ്രു(कद्रू) .


കാശ്യപൻ തന്റെ പത്നിമാരായ കദ്രുവിനോടും വിനതയോടും എങ്ങനെയുള്ള സന്താനങ്ങളെയാണവശ്യമെന്ന് തിരക്കുന്നു.[1] ശക്തൻമാരായ ആയിരം പുത്രന്മാരെ കാംക്ഷിച്ച കദ്രുവിന് ജനിക്കുന്ന സന്താനങ്ങളാണ് വാസുകി, അനന്തൻ തുടങ്ങിയ നാഗങ്ങൾ.


ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ നിറം തൂവെള്ളയാണെന്ന് വിനതയും ഒരു കറുത്തപുള്ളിയുണ്ടെന്ന് കദ്രുവും വാതുവയ്ക്കുന്നു. കുതിരയുടെ ശരീരത്തിൽ കറുത്തപുള്ളിയായി കിടന്ന് കള്ളത്തരം കാണിക്കാനായി മക്കളായ നാഗങ്ങളോട് പറഞ്ഞെങ്കിലും നാഗങ്ങൾ കള്ളത്തരം ചെയ്യാൻ മടിച്ചതിനാൽ തീയിൽ വീണു മരിക്കട്ടെ എന്നു കദ്രു ശപിച്ചു. പിന്നീട് മാതൃശാപത്തെ ഭയന്ന് ചെറിയ ഒരു നാഗം ഈ കള്ളത്തരം ചെയ്തു അമ്മയെ സഹായിച്ചതിനാൽ ജരൽകാരുവിന്റെ പുത്രൻ നിങ്ങളെ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നു ശാപമോക്ഷം നൽകി. [2], പല നാഗങ്ങളും സർപ്പസത്രയാഗത്തിൽ നിരവധി നാഗങ്ങൾ യാഗാഗ്നിയിൽ വീണുമരിച്ചു.

  1. http://haindhavam.com/?q=node/580
  2. http://www.mangalam.com/astrology/others/46363
"https://ml.wikipedia.org/w/index.php?title=കദ്രു&oldid=3938286" എന്ന താളിൽനിന്ന് ശേഖരിച്ചത്