കദളിമംഗലം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്തിലെ വെൺപാല എന്ന മനോഹരഗ്രാമത്തിലാണ് കദളിമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തിരുവല്ല മാർക്കറ്റ് ജംങ്ഷൻ, കാവുംഭാഗം-ശ്രീവല്ലഭ ക്ഷേത്രം,ചക്രഷാളനക്കടവ് വഴിയും, എം.സി റോഡ് വഴി തിരുവല്ലായിക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് തിരുമൂലപുരത്ത് ഇറങ്ങി ആദിപരാശക്തി ക്ഷേത്രത്തിന് സമീപത്തുകൂടിയും കദളിമംഗലത്ത് എത്തിചേരാം.ഇരുവെള്ളിപ്പറ-തെങ്ങേലി ,വെൺപാല എന്നീ കരയിലെ തിരഞ്ഞെടുത്ത ആളുകൾ ചേർന്നാണ് കദളിമംഗലം ക്ഷേത്ര ഭരണം നിർവ്വഹിക്കുന്നത്. കേരളത്തിലെ പടയണി നടക്കുന്ന ക്ഷേത്രങ്ങളിൽ അതി പുരാതനമായ പാരമ്പര്യം കദളിമംഗലത്തിന് ഉണ്ട്.അത് പടയണിയുടെ ചിട്ട വട്ടം കൊണ്ടും ആചാരനിഷ്ഠ കൊണ്ടും ശ്രദ്ധേയമാണ്. പത്തു ദിവസം ചുട്ടു പടയണിയും പത്തുദിവസം കോലം തുള്ളലുമായാണ് പsയണി ചsങ്ങുകൾ നsക്കുന്നത്.ചെറിയ ഇടപ്പടയണി, വലിയ ഇടപ്പsയണി, അടവി, നിർത്തുപsയണി, പകൽ പടയണി എന്നിങ്ങനെ ഒന്നിട വിട്ട ദിവസങ്ങളിൽ ഒരോ ചടങ്ങുകൾ ഇരുവെള്ളിപ്പറ-തെങ്ങേലി,വെൺപാല കരക്കാരുടെ നേതൃത്വത്തിൽ അരങ്ങേറുന്നു. പ്രധാന ചടങ്ങുകൾ അടവി ദിവസം നsക്കുന്ന പള്ളിപ്പാനയും ചൂരലടവിയും മീനത്തിലെ രേവതി,അശ്വതി നാളുകളിൽ പകൽ നടക്കുന്ന പടയണിയുമാണ്.പകൽ തള്ളിയൂറഞ്ഞ് തീക്കനൽ വാരിയെറിയുന്ന കാലയക്ഷിക്കോലം കദളിമംഗലം പടയണിയുടെ സവിശേഷതയാണ്.തുള്ളക്കാരൻ 41 ദിവസം കഠിന വ്രതം നോക്കി കുളിച്ച് ഈറനോടെയാണ് കാലയക്ഷിക്കോലം കെട്ടിയാടുന്നത്.ഇരുവെള്ളിപ്പറ-തെങ്ങേലിക്കരയിൽ മുക്കാഞ്ഞിരത്ത് കുടുംബാംഗങ്ങക്കും വെൺപാലയിൽ പുല്ലംപ്ലാവിൽ കുടുംബാംഗങ്ങൾക്കും മരുമക്കതായക്രമത്തിൽ കാലയക്ഷിക്കോലം തുള്ളുന്നതിനുള്ള അവകാശം നൂറ്റാണ്ടുകളായി കൽപ്പിച്ചു വരുന്നു.തലയിൽ എടുത്തു തുള്ളുന്ന 101 പാള ഭൈരവിക്കോലം ,കരിമറുത, അരക്കിയക്ഷിക്കോലം, കുതിരക്കോലം,സുന്ദര ,അന്തര,അബര, നാഗ എന്നീ യക്ഷിക്കേലങ്ങളും, പക്ഷി, മാടൻ,മറുത, എന്നീ വഴിപാടു കോലങ്ങളും പടയണി രാത്രികളിൽ കളം നിറഞ്ഞാടും പുല നൃത്തം, താവടി, വിനോദം, തപ്പുമേളം എന്നിവ ചിട്ടയോടെ കളിമംഗലം പടയണി രാവുകൾക്ക് പത്തു ദിനങ്ങളിൽ നിറവേകുന്നു. മീനഭരണി ദിനത്തിൽ രാവിലെ ഇരുകരക്കാരും ചേർന്ന് കൂടി ത്തുള്ളൽ നടത്തുന്നതോടെ പരസ്പരം പടയണിക്കളത്തിൽ മത്സരിച്ച കരക്കാർ ഒന്നാണെന്നും ഒരമ്മയുടെ മക്കളാണെന്നുമുള്ള ഭാവത്തോടെ ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. അന്നേ ദിവസം വൈകിട്ട് കരക്കാർ ഒരുമിച്ച് ദേവീ സന്നിധിയിൽ നാളീകേരം ഉsച്ച് ക്ഷേത്ര മേൽശാന്തിയെ കൊണ്ട്രാ രാശി നോക്കിക്കുന്നതോടെ പsയണി ചടങ്ങുകൾ സമാപിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കദളിമംഗലം&oldid=3333883" എന്ന താളിൽനിന്ന് ശേഖരിച്ചത്