മാപ്പിളപ്പാട്ടിൽ ഒരിനമാണ് കത്തു പാട്ട്. മാപ്പിളപ്പാട്ടിന് ജനഹൃദയങ്ങളിൽ സ്വാധീനം നേടിക്കൊടുക്കുന്നതിൽ കത്തു പാട്ടുകൾക്ക് സുപ്രധാനമായ പങ്കാണുണ്ടായിരുന്നത്. നിത്യജീവിത സ്പർശിയായ അനുഭവവും കത്തു പാട്ടു കൾക്കുണ്ട്. പുലിക്കോട്ടിൽ ഹൈദർ, മഹാകവി മോയിൻ കുട്ടി വൈദ്യർ, ചാക്കീരി മൊയ്തീൻ കുട്ടി, നെച്ചിമണ്ണിൽ കുഞ്ഞിക്കമ്മു മാസ്റ്റർ, ഒറ്റയിൽ ഹസ്സൻ കുട്ടി ഹാജി, ലാ ഹാജി, കമ്മുട്ടി മരിക്കാർ,കുഞ്ഞിസീതി കോയ തങ്ങൾ, ചിന്ന അവറാൻ, തോട്ടപ്പാളി കുഞ്ഞലവി മാസ്റ്റർ, മമ്പാട് ഉണ്ണിപ്പ, പി.ടി ബീരാൻകുട്ടി മൗലവി, എസ്.എ ജമീൽ മുതലായവരെല്ലാം കത്ത് പാട്ട് രംഗത്ത് പ്രശസ്തരായവരാണ്. പുലിക്കോട്ടിൽ ഹൈദർ മമ്പാട് അധികാരിക്കയച്ച കത്ത്, കോയക്കുട്ടി ഹാജിക്കയച്ച കത്ത്, അയമുമൊല്ലാക്കക്കയച്ച മറുപടി, ലാ ഹാജിക്കയച്ച മറുപടി, പി.ടി ബീരാൻ കുട്ടി മൗലവിക്കയച്ച കത്ത് പാട്ട്, ബീടരുടെ കത്ത്, തോട്ടാപ്പാളിക്കയച്ച കത്തുകൾ, കുഞ്ഞിപ്പൂവിക്കയച്ച കത്ത്, കുഞ്ഞിമോൾക്കയച്ച കത്ത് എന്നിവ പ്രസിദ്ധ രചനകളാണ്. കത്ത് പാട്ടിൽ പ്രേമവും അനുഭവങ്ങളും യാത്രവിവരണവും സാമൂഹിക-മത വിഷയങ്ങളുമെല്ലാം ഉണ്ടായിരുന്നു. മലയാളത്തിൽ പ്രസിദ്ധമായ എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ സ്വന്തം ഭാര്യ എന്ന കത്ത് പാട്ട് എസ്. എ ജമീലിന്റെ സംഭാവനയാണ്.[1]

ചിലകത്തുപാട്ടുകൾ

തിരുത്തുക

സയ്യിദ് അബ്ദുൽജമീൽ എന്ന എസ്.എ. ജമീൽന്റെ കത്തുപാട്ട് വളരെ പ്രസിദ്ധമാണ് .കിഴക്കൻ ഏറനാട്ടിലെ മാപ്പിളപെണ്ണ് ഗൾഫിലുള്ള ഭർത്താവിനയക്കുന്ന കത്തുപോലെ എഴുതിയ ഗാനമായിരുന്നു അത്. പിന്നീട് വടക്കേ മലബാറിലെയും ഗൾഫ് പ്രവാസികളുടെയും ഇടയിൽ പ്രചുരപ്രചാരം സിദ്ധിച്ച ഗാനമായി മാറി ഇത്. 1977 കളിലാണ്‌ ജമീലിന്റെ പ്രശസ്തമായ കത്തുപാട്ട് പിറക്കുന്നത്. വ്യവസായിയും നാട്ടുകാരനും ഇപ്പോൾ എം.പിയുമായ പി. വി. അബ്ദുൾ വഹാബിനൊപ്പം അബുദാബിയിലേക്ക് ഗാനമേള അവതരിപ്പിക്കാൻ പോയപ്പോൾ രചിച്ച ഗാനമാണ് ഇത്. അതിലെ ഏതാനും വരികൾ ഇങ്ങനെയാണ്‌.

ഈ കത്തുപാട്ടിനുള്ള മറുപടി എഴുതിയതും ജമീൽ തന്നെ. അതും പ്രശസ്തമാണ്‌. അതിലെ രണ്ടുവരി ഇങ്ങനെ

ഇതും കാണുക

തിരുത്തുക

എസ്.എ. ജമീൽ

  1. ഇസ്ലാമിക വിജ്ഞാനകോശം 7/375
"https://ml.wikipedia.org/w/index.php?title=കത്തുപാട്ട്&oldid=2323404" എന്ന താളിൽനിന്ന് ശേഖരിച്ചത്