റോബർട്ട് ബോർക്ക് ബാരൻ കണ്ണിമേറാ ഒന്നാമൻ അഥവാ കണ്ണിമേറാ പ്രഭു (11 ജൂൺ 1827 - 3 സെപ്റ്റംബർ 1902) ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരിയായിരുന്നു. 1874 മുതൽ 1880 വരെയും, 1885 മുതൽ 1886 വരെയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1886 മുതൽ 1890 വരെ മദ്രാസ് ഗവർണ്ണറായിരുന്നു. 1890 ൽ മദ്രാസിലെ എഗ്മൂറിലുള്ള കണ്ണിമേറാ പബ്ലിക് ലൈബ്രറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.

റോബർട്ട് ബോർക്ക് ബാരൻ കണ്ണിമേറാ ഒന്നാമൻ
"Bobby". Caricature by Spy published in Vanity Fair in 1877.
ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
8 December 1886 – 1 December 1890
Monarchവിക്റ്റോറിയ
മുൻഗാമിM. E. Grant Duff
പിൻഗാമിJohn Henry Garstin
Under-Secretary of State
for Foreign Affairs
ഓഫീസിൽ
23 February 1874 – 21 April 1880
MonarchVictoria
പ്രധാനമന്ത്രിBenjamin Disraeli
മുൻഗാമിViscount Enfield
പിൻഗാമിSir Charles Dilke, Bt
ഓഫീസിൽ
25 June 1885 – 28 January 1886
MonarchVictoria
പ്രധാനമന്ത്രിThe Marquess of Salisbury
മുൻഗാമിLord Edmond Fitzmaurice
പിൻഗാമിJames Bryce
വ്യക്തിഗത വിവരങ്ങൾ
ജനനം(1827-06-11)ജൂൺ 11, 1827
Hayes, County Meath
മരണം1902 സെപ്റ്റംബർ 03
London, England
ദേശീയതIrish
രാഷ്ട്രീയ കക്ഷിConservative
പങ്കാളികൾ(1) ലേഡി സൂസൻ റാംസി (മരണം. 1898)

(2) ജെർട്രൂഡ്‌ (മരണം. 1898)
അൽമ മേറ്റർTrinity College, Dublin

മദ്രാസിൽ ഗവർണ്ണരായിരിക്കെ 1887-ൽ കണ്ണിമേറാ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചു. ഈ സന്ദർശനവേളയിലാണദ്ദേഹം ജി.പി. പിള്ളയിൽ നിന്നും തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന തുറന്ന കത്ത് സ്വീകരിച്ചത്. 1888ൽ കണ്ണിമേറാ പ്രഭു തിരുവനന്തപുരം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായാണ് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ടി. രാമറാവു പാളയം കണ്ണിമേറാ മാർക്കറ്റ് സ്ഥാപിച്ചത്.

1902 സെപ്റ്റംബറിൽ (75-ാമത്തെ വയസ്സിൽ) , ലണ്ടനിൽ വച്ചായിരുന്നു അന്ത്യം. [1]

"https://ml.wikipedia.org/w/index.php?title=കണ്ണിമേറാ_പ്രഭു&oldid=2225434" എന്ന താളിൽനിന്ന് ശേഖരിച്ചത്