കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ

കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകൾ അനവധിപ്പേർ നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിനെ പെരിഓർബിറ്റൽ ഡാർക്ക്‌ സർക്കിൾസ് എന്നാണു പറയുക. പാരമ്പര്യം, ചതവ് തുടങ്ങീ നിരവധി കാരണങ്ങളാൽ ഈ രോഗലക്ഷണം ഉണ്ടാകാം. [1]

കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ
സ്പെഷ്യാലിറ്റിSleep medicine

കാരണങ്ങൾ തിരുത്തുക

പാരമ്പര്യം: തിരുത്തുക

മിക്ക അവസരങ്ങളിലും, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്നത് ചർമ്മത്തിൻറെ ഉള്ളിലൂടെ കാണാൻ സാധിക്കുന്ന കണ്ണിനു താഴേയുള്ള രക്ത ധമനികളാണ്. കൺപോളകൾക്കു ചുറ്റുമുള്ള ചർമ്മം (പെരിഓർബിറ്റൽ ചർമ്മം) വളരെ കനം കുറഞ്ഞവയാണ്. ശരീരത്തിൻറെ മറ്റു ഭാഗങ്ങളിൽ 2 എംഎം കനമുള്ള ചർമ്മം, കൺപോളകൾക്കു ചുറ്റും ഏകദേശം 0.5 എംഎം മാത്രമേ കനമുള്ളു. വെരിക്കോസ് വെയിൻ രോഗത്തെ പോലെതന്നെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും സാധാരണയായി പാരമ്പര്യ രോഗമാണ്. ചർമ്മത്തിൻറെ പ്രതലത്തിനു സമീപമുള്ള രക്ത ധമനികളിൽകൂടി രക്തം പ്രവഹിക്കുമ്പോൾ, അവ നീല നിറത്തിൽ ആവാറുണ്ട്. കൂടുതൽ തെളിഞ്ഞ ചർമ്മമാണെങ്കിൽ കൂടുതൽ ഇരുണ്ട നിറത്തിൽ പാടുകൾ കാണപ്പെടും. ചർമ്മം കൂടുതൽ തെളിഞ്ഞു കാണപ്പെടും എന്നതും ഒരു പാരമ്പര്യ ഘടകമാണ്. വളരെ മെലിഞ്ഞ ശരീര പ്രകൃതമുള്ളവർക്കും കണ്ണുകളുടെ ചുറ്റും കറുത്ത പാടുകൾ കാണപ്പെടാറുണ്ട്. മാത്രമല്ല കുഴിഞ്ഞ കണ്ണുകൾ ഉണ്ടെങ്കിൽ അവയ്ക്കു ചുറ്റും ചർമ്മം ചുളിയാനും സാധ്യതയുണ്ട്. [2]

അലർജി, ആസ്ത്മ, എക്സിമ: തിരുത്തുക

കണ്ണിൻറെ ചൊറിച്ചിലിനു കാരണമാകുന്ന എല്ലാ അവസ്ഥകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾക്ക് കാരണമാകാം. കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിൽ ചൊറിയാനും ഉരയ്ക്കാനും ഇതു കാരണമാകും എന്നതുകൊണ്ടാണ് ഇത്. ചില ഭക്ഷണങ്ങളുടെ അലർജിയും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾക്ക് കാരണമാകാം. ചർമ്മ രോഗമായ എക്സിമ ഉള്ളവർക്കും ചൊറിച്ചിൽ അനുഭവിക്കും. കണ്ണുകളും കണ്ണുകൾക്ക്‌ ചുറ്റും ചൊറിയുന്നതും തിരുമുന്നതും ആ ഭാഗങ്ങളിലെ രക്ത ധമനികൾ വികസിക്കുന്നതിനും അതു വഴി കറുത്ത പാടുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

ചികിത്സകൾ: തിരുത്തുക

രക്ത ധമനികൾ വികസിക്കാൻ കാരണമാകുന്ന എല്ലാ മരുന്നുകളും ചികിത്സകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾക്ക് കാരണമാകാം. കണ്ണിനു താഴേയുള്ള ചർമ്മം വളരെ നേരിയതാണ്. കൂടുതൽ അളവിൽ രക്തം ഒഴുകിയാൽ അതു വ്യക്തമായി ചർമ്മത്തിലൂടെ കാണപ്പെടും.

അനീമിയ: തിരുത്തുക

ആഹാരത്തിൽ ആവശ്യത്തിനു പോഷകങ്ങൾ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്‌താൽ അതു കണ്ണിൻറെ താഴേയുള്ള ചർമ്മത്തിൻറെ നിറ വ്യത്യാസത്തിനു കാരണമാകാം. മാത്രമല്ല, ശരീരത്തിൽ ഇരുമ്പിൻറെ അളവ് കുറഞ്ഞാൽ അതു കറുത്ത പാടുകൾക്ക് കാരണമാകാം. അനീമിയ രോഗാവസ്ഥയിൽ ശരീരത്തിൽ ഇരുമ്പിൻറെ അളവ് കുറയാറുണ്ട്, ശരീരത്തിൻറെ എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിനു ഓക്സിജൻ എത്തുന്നില്ല എന്നതും ഈ രോഗാവസ്ഥ സൂചിപ്പിക്കുന്നു. ഗർഭധാരണ സമയത്തും ആർത്തവസമയത്തും ചർമ്മത്തിനു വിളർച്ച സംഭവിക്കും (ഇരുമ്പിൻറെ അളവ് കുറയുന്നതിനാൽ), അങ്ങനെ ചർമ്മത്തിനു താഴേയുള്ള രക്ത ധമനികൾ കൂടുതൽ വ്യക്തമായി കാണപ്പെടും.

ക്ഷീണം: തിരുത്തുക

ആവശ്യത്തിനു ഉറക്കം ലഭിച്ചില്ലെങ്കിൽ ചർമ്മത്തിനു വിളർച്ച സംഭവിക്കാം. അങ്ങനെ ചർമ്മത്തിനു താഴേയുള്ള രക്ത ധമനികൾ കൂടുതൽ വ്യക്തമായി നീല നിറത്തിലോ കറുത്ത നിറത്തിലോ കാണപ്പെടും.

കരൾ രോഗങ്ങൾ: തിരുത്തുക

കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ കരൾ രോഗങ്ങളുടെ ലക്ഷണമാകാം.

പ്രായം: തിരുത്തുക

പ്രായം കൂടുന്നതിനു അനുസരിച്ചു കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ കൂടുതൽ വ്യക്തമായി കാണപ്പെടും. പ്രായം കൂടുംതോറും ചർമ്മത്തിൽനിന്നും കൊള്ളജൻ നഷ്ടപ്പെടും, അങ്ങനെ ചർമ്മത്തിൻറെ കനം കുറയുകയും കൂടുതൽ വ്യക്തമായി കാണുകയും ചെയ്യും. ചില പ്രത്യേക രീതിയിലുള്ള മുഖ ഭാവങ്ങളും ചിരിയും കാരണം ഒരു കണ്ണിൻറെ ഭാഗത്ത് മാത്രം കൂടുതൽ കറുത്ത നിറത്തിലുള്ള പാടുകൾ കാണപ്പെടാം.

പെരിഓർബിറ്റൽ ഹൈപ്പർപിഗ്മെൻറെഷൻ: തിരുത്തുക

കണ്ണിനു ചുറ്റും കൂടുതൽ അളവിൽ മെലാനിൻ ഉത്പാദിക്കപ്പെടുമ്പോൾ അവിടെ കറുത്ത പാടുകൾ വരുന്നു, ഇതിൻറെ ശാസ്ത്രീയ നാമമാണ് പെരിഓർബിറ്റൽ ഹൈപ്പർപിഗ്മെൻറെഷൻ.

സൂര്യപ്രകാശം ഏൽക്കൽ: തിരുത്തുക

സൂര്യപ്രകാശം ഏൽക്കുന്നത്, പ്രത്യേകിച്ച് രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരേയുള്ള സൂര്യപ്രകാശം, കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകും. മൃദുലമായ ചർമ്മമുള്ള കൺപോളകളിൽ നിർജലീകരണം സംഭവിക്കാനും കറുത്ത പാടുകൾ വരാനും സാധ്യതയുണ്ട്. മാത്രമല്ല കണ്ണുകൾക്ക്‌ ചുറ്റുമുള്ള ഭാഗത്ത് ചുളിവുകൾ വരാനും സാധ്യതയുണ്ട്.

ചികിത്സകൾ തിരുത്തുക

ഹൈഡ്രോക്വിനോൻ ലായിനി ഓയിൽ-ഫ്രീ ആയി ചേർത്തു ചർമ്മം വൃത്തിയാക്കാം. അതേ സമയം ഹൈഡ്രോക്വിനോൻ ലായിനി ഉപയോഗിച്ചു ചർമ്മം വെളുത്ത നിറമാക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നാ കാരണത്താൽ യൂറോപ്പിയൻ രാജ്യങ്ങളിൽ ഇതിൻറെ ഉപയോഗം നിരോധിച്ചിരിക്കുന്നു. 2006-ൽ അമേരിക്കയിലെ ഫുഡ്‌ ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഹൈഡ്രോക്വിനോനിനു നൽകിയ അംഗീകാരം പിൻവലിച്ചു. ഹൈഡ്രോക്വിനോൻ ഉപയോഗം കാൻസറിനും മറ്റു വിവിധ രോഗങ്ങങ്ങൾക്കും കാരണമാകും എന്നതുകൊണ്ടാണ് അംഗീകാരം പിൻവലിച്ചത്. ഹൈഡ്രോക്വിനോൻ ഉപയോഗിച്ചു ചർമ്മം വെളുപ്പിക്കുന്നത് മനുഷ്യർക്ക് മാരകവും വിനാശകരവുമാകും. [3]

അവലംബം തിരുത്തുക

  1. "What causes the dark circles that sometimes appear under my eyes?". Mayo Clinic women's healthsource. 7 (6): 8. 2003.
  2. "Dark Circle". drbatul.com.
  3. Counter, S. Allen, Whitening skin can be deadly, Boston Globe, 16 December 2003