കണ്ണശ്ശരാമായണം

(കണ്ണശ്ശ രാമായണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. മലയാള മനോരമയുടെ സ്ഥാപകനായ വർഗീസ് മാപ്പിള (1857-1704) ആണ് കണ്ണശ്ശ രാമായണം കണ്ടെത്തി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഭാഷാപോഷിണിയുടെ ആദ്യ ലക്കങ്ങളിൽ ബാലകാണ്ഡവും അയോധ്യാകാണ്ഡത്തിൽ കുറെ ഭാഗങ്ങളും പ്രസിദ്ധീകരിച്ചു . പിന്നീട് പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു . സാധാരണക്കാർക്ക് വേണ്ടി ആജ്ഞയായ താൻ കഴിവിനൊത്തു രചിക്കുന്ന കൃതി എന്നതായിരുന്നു കവിയുടെ ലക്‌ഷ്യം . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി.


ആനന്ദാമൃതസാരം, അരൂപം, അശേഷ

ജഗത് പരിപൂർണ്ണവുമായേ,

താനന്തവുമാദിയുമില്ലാത ചരാചര

ഭൂതനിധാനസ്വരൂപം,

മാനംകൊണ്ടറിവാനരുതാ,യരുമാമറ

"https://ml.wikipedia.org/w/index.php?title=കണ്ണശ്ശരാമായണം&oldid=3812660" എന്ന താളിൽനിന്ന് ശേഖരിച്ചത്