കണ്ടു കൃഷി ഭൂമിയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. 1. കണ്ടുകൃഷി തനത് എന്നും  2. കണ്ടു കൃഷി പാട്ടം എന്നുമാണ് തിരിച്ചിരിക്കുന്നത്. കണ്ടു കൃഷി പാട്ടം ഭൂമികൾക്ക് മാത്രമേ  പട്ടയം കൊടുത്തിരുന്നുള്ളൂ. ഇത്തരം ഭൂമികളുടെ കൈവശക്കാരെ ഇഷ്ടാനുസരണം മാറ്റാവുന്നതാണെങ്കിലും പാട്ടം കൃത്യമായി  കൊടുക്കുന്നിടത്തോളം കാലം കൈവശക്കാരുടെ  കൈവശാനുഭവത്തിന് മാറ്റമുണ്ടാകുന്നതല്ല. ഭൂമി യാതൊരു വിധത്തിലും പ്രകൃതി ഭേദപ്പെടുത്തുവാൻ പാടുള്ളതല്ല. കെട്ടിടം വെയ്ക്കുന്നതിനും മറ്റും മുൻകൂട്ടി രേഖാ മൂലം അനുവാദം വാങ്ങേണ്ടതാകുന്നു. പോക്കു വരവു ചട്ടങ്ങൾ നിവൃത്തിയുള്ളിടത്തോളം കണ്ടുകൃഷി വസ്തുക്കളുടെ കൈമാറ്റങ്ങളേയും സംബന്ധിക്കുന്നതാണ്. എന്നാൽ മുനിസിപ്പൽ പട്ടണങ്ങളിൽ അഞ്ചുസെന്റിനും മറ്റു പ്രദേശങ്ങളിൽ ഇരുപത്തിയഞ്ചു സെന്റിനും താഴെയുള്ള സബ് ഡിവിഷനുകൾ അംഗീകരിക്കപ്പെടുന്നതല്ല.

   കണ്ടുകൃഷി വസ്തുക്കൾക്കുള്ള പാട്ടക്കുടിശ്ശിക വസൂലാക്കുന്നത് സർക്കാർ ഭൂമികൾക്കുള്ള കരക്കുടിശ്ശിക ഈടാക്കുന്നതുപോലെ ത്തന്നെ കരം പിരിവു റഗുലേഷൻ പ്രകാരമാകുന്നു.

"https://ml.wikipedia.org/w/index.php?title=കണ്ടുകൃഷി/കുത്തകകൃഷി&oldid=3942196" എന്ന താളിൽനിന്ന് ശേഖരിച്ചത്