കണ്ടിയൂർ മഹാദേവശാസ്ത്രികൾ
മാവേലിക്കര താലൂക്കിൽ കണ്ടിയൂർ ശിവക്ഷേത്രത്തിനു സമീപമുള്ള വലിയ മഠത്തിൽരാമയ്യരുടെ പുത്രനായി ജനിച്ചു. മാവേലിക്കരയിലും തിരുവന്തപുരത്തുമായി താമസിച്ച് കാവ്യങ്ങൾ, നാടകലങ്കാരങ്ങൾ, വ്യാകരണം, മന്ത്രശാസ്‌ത്രങ്ങൾ തുടങ്ങിയവയിൽ പ്രവീണ്യം നേടി. മജിസ്‌ട്രേട്ടു പരീക്ഷ ജയിച്ച് ക്രിമിനൽ കോടതി വക്കീലായി പതിനഞ്ചുകൊല്ലവും, മലയാള അദ്ധ്യാപകനായി ഇരുപതിലതികം കൊല്ലവും സേവനമനുഷടിച്ചു. അടുത്തൂൺ പറ്റിയതിനുശേഷം ദേവീപരങ്ങളായ കൃതികളുടെ വ്യാഖ്യാന നിർമ്മിതിയിൽ ശ്രദ്ധ കൊടുത്തു. ഇദേഹത്തിന്റെ ദേവീമാഹാത്മ്യത്തിന്റെ വ്യാഖ്യാനം വളരെ പ്രസിദ്ധമാണ്. ഏറ്റവും വലിയ മലയാള വ്യാഖ്യാനമാണിത്. മറ്റു വ്യാഖ്യാനങ്ങൾ :
സൗന്ദര്യലഹരി, ലളിതാസഹസ്രനാമം,
ലളിതാത്രിശതി, ബാലാവിംശതി(ത്രിപുരസ്തോത്രവിംശതി), ദേവീഭാഗവതം മഹാപുരാണം (വൃത്താനുവൃത്ത പരിഭാഷ).