കണ്ടക്കൈ ഗ്രാമത്തിലെ പുല്ലു പറിക്കൽ സമരം

കേരളത്തിലെ പ്രധാന സ്ത്രീ മുന്നേറ്റങ്ങളിലൊന്നാണ് കണ്ടക്കൈ പുല്ലു പറിക്കൽ സമരം അഥവാ മേച്ചിൽപ്പുല്ല് സമരം. കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലെ കണ്ടക്കൈ പ്രദേശത്താണ് ഈ സമരം നടന്നത്. കണ്ടക്കൈ അധികാരിയുടെ പറമ്പിൽ നിന്ന് കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ പുരമേയാൻ പുല്ലു പറിച്ചതാണ് പുല്ലുപറി സമരം.[1]

കണ്ടക്കൈ പ്രദേശത്തെ ജന്മി, കുടിയാന്മാരെ അവരുടെ സ്ഥലങ്ങളിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു വന്നു. നാല്പതുകളിൽ കർഷകസംഘത്തിനു കീഴെ സംഘടിച്ച് പ്രതിരോധത്തിനു മുതിർന്നു. ഇതിൽ കോപാകുലനായ ജന്മി പോലീസിൽ കള്ളക്കേസു നൽകി. തന്റെ പുരയിടെ അതിക്രമിച്ചു കയറി പുരമേയുന്ന പുല്ല് അറുത്തെടുത്തു എന്നായിരുന്നു പരാതി. എം.എസ്.പിയുടെയും പോലീസിന്റെയും നേതൃത്ത്വത്തിൽ കർഷക തൊഴിലാളികളെ ക്രൂര മർദ്ദനത്തിനു വിധേയമാക്കുക മാത്രമല്ല സമരത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ കയറി കലങ്ങളും ചട്ടികളും തകർക്കുകയും ചെയ്തു. ആ പ്രദേശത്തെ ധാരാളം ആണുങ്ങളെ പിടിച്ചു കൊണ്ടു പോയി ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. ജന്മിയുടെ പരാതിയെത്തുടർന്ന് കുഞ്ഞാക്കമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1947 ഫെബ്രുവരി 18 മുതൽ ഏപ്രിൽ 5 വരെ കുഞ്ഞാക്കമ്മ ജയിലിൽ ആയിരുന്നു.[2]

  1. http://www.lsg.kerala.gov.in/pages/history.php?intID=5&ID=1127&ln=en
  2. T.K.Anandi. "Local history of women's participation in the freedom movement and socio-political movement in Kerala: analysis and doccumentation". Kerala Research Programme on Local Level Development. Retrieved 25 ഏപ്രിൽ 2013.