കണക്കുചോദ്യം
കണക്കു സംബന്ധിച്ച ഒരു പ്രാചീന ഭാഷാകൃതിയാണു് കണക്കുചോദ്യം. ഇതിൽ രസകരങ്ങളായ നിരവധി ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഏഴാം ശതകത്തിലോ എട്ടാം ശതകത്തിലോ രചിച്ചതുപോലെ തോന്നുന്നുവെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [1] ഈ ഗ്രന്ഥം സമഗ്രമായി ലഭ്യമായിട്ടില്ല.
ചില മാതൃകകൾ
തിരുത്തുക“ | പത്തുമാറുവയസ്സതുള്ളൊരു മങ്കതന്നുടൽ പുൽകുവാൻ
പത്തുമൊൻപതുമെട്ടുമഞ്ചു പണം കൊടുക്കണമെങ്കിലോ പത്തുമഞ്ചുമൊരഞ്ചുമേവമതുള്ള മങ്കയെ വേണ്ടികിൽ പത്തിയോടു കണക്കിനെത്തിര കാണമുണ്ടു കണക്കരേ? |
” |
“ | മങ്കതൻ മാല പൊട്ടി മന്നിൽ മൂന്നൊന്റു വിണ്ണു
അംകുടൻ തല്പത്തിന്മേൽ പിന്നെയഞ്ചൊന്റു വിണ്ണു കന്നിതൻ കയ്യിലാറൊന്റ … … … പത്തൊന്റു ചരട്ടേലാനാൽപ്പണി[2]യിതിൻ കണക്കു ചൊല്ക. |
” |
അവലംബം
തിരുത്തുക- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.