കട്ട്സുക്കോ സറുഹാഷി

ആണവവികിരണം മൂലം അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റത്തെക്കറിച്ച് പഠനം നടത്തിയ ജിയോകെമിസ്റ്റ്
കട്ട്സുക്കോ സറുഹാഷി
ജനനം1920 മാർച്ച് 22
മരണംസെപ്റ്റംബർ 29, 2007(2007-09-29) (പ്രായം 87)
ദേശീയതജപ്പാനിയൻ
കലാലയംദി ഇംപീരിയൽ വുമൺസ് കോളേജ് ഓഫ് സൈൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജിയോക്കെമിസ്റ്റ്രി
സ്ഥാപനങ്ങൾമീറ്റിയറളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ജപ്പാൻ മീറ്റിയറളോജിക്കൽ സ്റ്റഡി
കടൽ ജലത്തിലുള്ളകാർബൺ ഡയോക്സൈഡിന്റെ(CO2) അളവിന്റെ കണക്കുകൾ തിട്ടപ്പെടുത്തുകയും,ആണവവികിരണത്തിന്റെ വീഴ്ചകൊണ്ട് അന്തരീക്ഷത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധികളേകുറിച്ചും പഠനം നടത്തിയതുമായ ഒരു ജിയോകെമിസ്റ്റാണ് 
കട്ട്സുക്കോ സറുഹാഷി   (猿橋 勝子 Saruhashi Katsuko?, 1920, മാർച്ച്22 – 2007, സെപ്തമ്പർ 29) 

 വിദ്യഭ്യാസവും തൊഴിൽപരമായ ജീവിതവും

തിരുത്തുക

ടോക്കിയോയിൽ ജനിച്ച സറുഹാഷി, ഇംപീരിയൽ വുമൺസ് കോളേജ് ഓഫ് സൈൻസിൽ നിന്ന് 1943-ന് ബിരുദമെടുത്തു. പിന്നീട് അവർ, സെന്റ്രൽ മീറ്റിയറോളജിക്കൽ ഒബ്സർവേറ്ററി -ക്ക് സ്വന്തമായ, ഉൽക്കാ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇവിടത്തെ ജിയോകെമിക്കൽ ലബോറട്ടറിയിൽ വച്ചാണ് സറുഹാഷി തന്റെ മാർഗനിർദ്ദേശകനായി മാറിയ യാസുവോ മിയാക്കെ  യോടൊപ്പം പ്രവർത്തിക്കുന്നത്. മിയാക്കെയുടെ ഉപദേശമനുസരിച്ച് 1950 -ന് കടൽജലത്തിലെ CO2 വിന്റെ അളവിനെപറ്റി പഠനമാരംഭിച്ചു.ആ സമയത്ത് CO2 -വിന്റെ അളവ് പ്രാധാന്യമുള്ളതായി വർദ്ധിച്ചിരുന്നില്ല, കൂടാതെ അതളക്കാൻ സറുഹാഷി ഉപയോഗിച്ചത് സ്വന്തമായി നിർമ്മിച്ച രീതികൾ തന്നെയായിരുന്നു.[1] .കെമിസ്റ്റ്രിയിലുള്ള ബിരുദം അവർ നേടിയത് യുണിവേഴ്സിറ്റി ഓഫ് ടോക്കിയോയിൽ വച്ച് 1957 നാണ്,ആദ്യമായി ഒരു സ്ത്രീയ്ക്ക് ഈ ബിരുദം ലഭിക്കുന്നത് അന്നാദ്യമായിരുന്നു.[2]

1979 നാണ് സറുഹാഷി ജിയോക്കെമിക്കൽ ലബോറട്ടറിയുടെ ഡയറക്ടറാകുന്നത്, എന്നാൽ ഒരുവർഷത്തിനുശേഷം അവർ ആസ്ഥാനത്തുനിന്ന് വിരമിച്ചു.1990-ലെ മിയാക്കേയുടെ മരണത്തിന് ശേഷം, സറുഹാഷി,മിയാക്കേയുടെ മൃദദേഹം കണ്ടെത്തിയ 1972-ൽ ടോക്കിയോയിലെ ജിയോകെമിസ്റ്റ്രി റിസർച്ച് അസോസിയേഷന‍ിലെ എക്സിക്ക്യൂട്ടീവ് ഡയറക്ടറായി ചേർന്നു.അവർ നേടിയ ബഹുമതികളിൽ 1980 സറുഹാഷിയ്ക്ക് ലഭിച്ച ഇലക്ഷൻ ടു ദി സൈൻസ് കൗൺസിൽ ഓഫ് ജപ്പാനിന്റെ ബഹുമതിയും ഉൾപ്പെടുന്നു, പിന്നീട് 1985-ൽ മിയാക്കേ പുരസ്കാരവും, 1993-ൽ സൊസൈറ്റി ഓഫ് സീ വാട്ടർ സൈൻസെസിന്റെ ടനാക്ക പുരസ്കാരവും നേടി.

ജിയോക്കെമിക്കൽ ലബോറട്ടറിയുടെ ഡയറക്ടറിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് സറുഹാഷിക്ക്, തന്റെ കൂടെ ജോലി ചെയ്യുന്നവർ ഒരു സമ്മാനമെന്ന രീതിയിൽ 5,000,000 യെൻ ($50,000) നൽകി. അത് അവർ സറുഹാഷി പുരസ്കാരം ലഭിക്കുന്നവർക്കായി മാറ്റിവച്ചു.1981 മുതൽ, പ്രകൃതി ശാസ്ത്രത്തിൽ തന്റേതായ മഹത്ത്വം തെളിയിച്ച ജാപ്പനീസ് സ്ത്രീകൾക്ക് ലഭിച്ചിരുന്ന ഒരു പുരസ്കാരമാണിത്.ഈ പുരസ്കാരം ആദ്യം ലഭിച്ചത് ടൊമോക്കോ ഒഹ്റ്റയ്ക്കാണ്.ഈ പുരസ്കാരത്തിന്റെ പ്രധാനഭാഗമെന്നതിനെകുറിച്ച് സറുഹാഷി പറഞ്ഞത് ഇതാണ്:സ്ത്രീ ശാസ്ത്രജ്ഞകളുടെ പരിതിയില്ലായ്മയെ ഇത് സൂചിപ്പിക്കുന്നു, ഈ പുരസ്കാരം നേടുന്ന ഓരോ സ്ത്രീയും ഒരു നല്ല ശാസ്ത്രജ്ഞമാത്രമല്ല .... അത്ഭുതപൂർണമായ മനുഷ്യജീവിയും കൂടിയാണ്

ബിക്കിനി അറ്റോളിലെ ന്യൂക്ക്ലിയർ പരീക്ഷണത്തിന്റെ ഫലങ്ങൾ

തിരുത്തുക
1954-ലെ ബിക്കിനി അറ്റോൾ ന്യൂക്ക്ലിയർ പരീക്ഷണത്തിന് ശേഷം ജപ്പാനീസ് സർക്കാർ, ആ ജിയോകെമിക്കൽ ലബോറട്ടറിയോട് കടൽ ജലത്തിലേയും, മഴയിലേയും റേഡിയോ ആക്റ്റിവിറ്റി നിരീക്ഷിക്കാനും, നിയന്ത്രിക്കാനും ചുമതലപ്പെടുത്തി.ഒരു ജപ്പാൻകാരനായ മുക്കുവൻ കാറ്റിന്റെ ദിശയിൽ മീൻപിടിച്ചുകൊണ്ടിരുന്ന നേരത്ത് അവർ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു, ഇതിന്റെ ഫലമായി മുക്കുവൻ രോഗബാധിതനായി. സറുഹാഷി,
ഈ റേഡിയോ ആക്ക്റ്റിവിറ്റി ജപ്പാനിന്റെ കടലിലേക്ക് എത്താൻ ഒരുവർഷത്തിൽ കുറഞ്ഞ സമയം മതി എന്ന് കണ്ടെത്തി.      

1964 ലെ റേഡിയോ ആക്ക്റ്റിവിറ്റി അളവുകൾ കാണിച്ചത്, അത് ഈസ്റ്റേൺ നോർത്ത് പസഫിക് സമുദ്രത്തിലെ ജലത്തോട് കലർന്നുകഴിഞ്ഞു എന്നാണ്.പിന്നീട് 1969 ആകുമ്പോഴേക്കും പസഫിക്കിലൂടെ റേഡിയോ ആക്ക്റ്റിവിറ്റി എല്ലാവിടങ്ങളിലേക്കും എത്തപ്പെട്ടു. ആണവ വികിരണങ്ങളുടെ വ്യാപനം അത് ബാധിച്ച ഇടം മാത്രമല്ലാതെ ലോകം മുഴുവനും എത്തപ്പെടുകയും, അതിന്റെ പ്രത്യഘാതകൾ വലുതാണെന്നതിനേക്കുറിച്ചുമുള്ള ആദ്യത്തെ പഠനം ഇതുതന്നെയാവാം. പിന്നീട് 1970 - 80 കാലഘട്ടത്തിൽ സറുഹാഷിയുടെ ശ്രദ്ധ  അമ്ലമഴ -യിലേക്കും, അതിന്റെ പ്രത്യാഘാതങ്ങളിലേക്കും തിരിഞ്ഞു.


ടോക്കിയോയിലെ തന്റെ വീട്ടിൽ വച്ച് 2007 സെപ്തമ്പർ 29-നാണ്  സറുഹാഷി മരിച്ചത്. അപ്പോളവർക്ക് പ്രായം 87 ആയിരുന്നു.

പ്രശസ്തിയും, പുരസ്കാരങ്ങളും

തിരുത്തുക
  • 1958 - established the Society of Japanese Women Scientists to promote women in the sciences and contribute to world peace.[3]
  • 1979 - named executive director of the Geochemical Laboratory.
  • 1980 - first woman elected to the Science Council of Japan.
  • 1981 - won the Avon Special Prize for Women, for researching peaceful uses of nuclear power and raising the status of women scientists.
  • 1981 - established the Saruhashi Prize, given yearly to a female scientist who serves as a role model for younger female scientists.
  • 1985 - first woman to win the Miyake Prize for geochemistry.
  • 1993 - won the Tanaka Prize from the Society of Sea Water Sciences.

ഉദ്ധരണികൾ

തിരുത്തുക

ശ്രേഷ്ഠയായ ശാസ്ത്രജ്ഞയാകാനുള്ള കഴിവ് ലോകത്ത് നിറയെ സ്ത്രീകൾക്കുണ്ട്. നാളെ പുരുഷന്മാരോടൊപ്പം സ്ത്രീകൾക്കും, ശാസ്ത്രത്തിന്റേയും, സാഹിത്യത്തിന്റേയും മേഖലകളിൽ ഒരുമിച്ച് കാൽവയ്ക്കാനുള്ള ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്.

  1. Yount, Lisa (1996) Twentieth-Century Women Scientists, Facts On File, Inc., p. 53, ISBN 0-8160-3173-8
  2. Yount, Lisa (2008). A to Z of women in science and math (Rev. ed.). New York: Facts On File. pp. 263–264. ISBN 978-0-8160-6695-7.
  3. Robertson, Jennifer, editor (2008) A Companion to the Anthropology of Japan, John Wiley & Sons, p. 477, ISBN 140514145X

റെഫറൻസുകൾ

തിരുത്തുക
  • Yount, Lisa (1996). Twentieth Century Women Scientists. New York: Facts on File. ISBN 0-8160-3173-8.
  • Morell, Virginia et al. (April 16, 1993). Called 'Trimates,' three bold women shaped their field. Science, v260 n5106 p420(6).
"https://ml.wikipedia.org/w/index.php?title=കട്ട്സുക്കോ_സറുഹാഷി&oldid=2754574" എന്ന താളിൽനിന്ന് ശേഖരിച്ചത്